1952 ൽ ജനിച്ച ആൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കുമോ ?

 

 

 1952 ൽ ജനിച്ച ആൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കുമോ ? 

__________

 

1. ഡോ : മേരി മാതാ 1952 ൽ കോട്ടയത്താണ് ജനിച്ചത്. കോട്ടയത്തെ സ്കൂളിൽ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായതിനുശേഷം തമിഴ് നാട്ടിൽനിന്നും MBBS, MD എന്നീ യോഗ്യതകൾ കരസ്ഥമാക്കുകയും അവർ അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ തമിഴ് നാട്ടിൽ ഡോക്ടറായി ജോലി  ചെയ്തു.

 

2. 1977 ൽ മാത്യു കോശി എന്നയാളെ വിവാഹം കഴിച്ചു.  പേര്

  "റീത്ത മാത്യു" എന്ന രീതിയിലേക്ക് മാറ്റുവാൻ വേണ്ടി 1979 ൽ തമിഴ്നാട് ഗസറ്റിൽ ഒരു വിജ്ഞാപനം പരസ്യപ്പെടുത്തുകയുണ്ടായി.

 

3. തുടർന്ന് യു‌എസ്‌ യിൽ സർക്കാർ സർവീസിൽ ഡോക്ടറായി ജോലിക്ക്  ചേരുകയും ബന്ധപ്പെട്ട എല്ലാ രേഖകളിലും സർട്ടിഫിക്കറ്റുകളിലും പുതിയ പേരായ 'റീത്ത മാത്യു' എന്നാണ് അവർ അറിയപ്പെട്ടത്.

 

4. 2010 ൽ യൂ എസ്സിൽ പെൻഷൻ രേഖകൾ സമർപ്പിക്കുവാനായി  ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. 1952 ൽ ജനിച്ച ഡോക്ടർക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. കാരണം 

ജനന-മരണ രജിസ്ട്രേഷൻ നിയമം, 1952 ൽ കേരളത്തിൽ ഉണ്ടായിരുന്നില്ല. ആയതുകൊണ്ട്  "റീത്ത മാത്യു "എന്ന പേരിൽ എടുത്ത അമേരിക്കൻ പാസ്പോർട്ടിനോടൊപ്പം ആവശ്യമായ രേഖകൾ സഹിതം റീത്ത മാത്യു എന്ന പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുവാനായി കോട്ടയത്തെ ഒരു പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു.

 

കേരള ജനന മരണ രെജിസ്ട്രേഷൻ ചട്ടങ്ങൾ 13(3)  പ്രകാരം   1/4/1970 നു മുൻപ് നടന്ന ജനനവും രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

5. അപേക്ഷ പരിഗണിച്ച രജിസ്ട്രാർ പുഷ്കരൻസാർ "റീത്ത മാത്യു @ മേരിമാതാ" എന്ന പേരിൽ  ജനന സർട്ടിഫിക്കറ്റ് നൽകി. അതായത് പുതിയ പേരും പഴയപേരും കൂട്ടിച്ചേർത്തു ജനന സർട്ടിഫിക്കറ്റ് നൽകി.

 

6. A എന്ന പേരുള്ള ഒരു വ്യക്തിയെ  അപരനാമമായ B എന്ന് വിളിക്കാൻ കഴിയും. A എന്ന വ്യക്തി B ആയി അറിയപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ കൃത്യമായി അറിയാവുന്ന വ്യക്തികൾ മാത്രം അവരെ B എന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ 30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന റീത്ത മാത്യുവിന്റെ ജനന സർട്ടിഫിക്കറ്റിൽ റീത്ത മാത്യു @ മേരി മാതാ എന്നെഴുതി ചേർത്ത് കൊടുക്കുന്നതിൽ യുക്തിയില്ല. റീത്ത മാത്യു എന്ന രീതിയിൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ രജിസ്ട്രാറെ വിലക്കികൊണ്ട് യാതൊരുവിധത്തിലുമുള്ള പരാതികളും രജിസ്ട്രാർക്ക് ലഭിക്കാത്തതുകൊണ്ട് റീത്ത മാത്യുവെന്ന പേരിൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് യുക്തിഭദ്രമാണ്.

 

കേരള ജനന മരണ രെജിസ്ട്രേഷൻ ചട്ടങ്ങൾ 11 പ്രകാരം   (1) രജിസ്റ്ററിൽ ഒരു ക്ലറിക്കൽ അല്ലെങ്കിൽ ഔപചാരിക പിശക് സംഭവിച്ചതായി രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയോ അല്ലെങ്കിൽ അത്തരം പിശക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ, രജിസ്ട്രാർ അക്കാര്യം അന്വേഷിക്കുകയും അത്തരം എന്തെങ്കിലും പിശക് സംഭവിച്ചതായി അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കിൽ നിയമത്തിന്റെ സെക്ഷൻ 15-ൽ വിശദമാക്കിയത് പോലെ  അദ്ദേഹത്തിന് പിശക് തിരുത്തുവാനുള്ള അധികാരമുണ്ട്. അതുകൊണ്ട് റീത്താ മാത്യു എന്നപേരിൽ സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള അർഹത ഡോക്ടർക്കുമുണ്ട്.

 

( സംഭവകഥയാണ് പക്ഷെ പേരുകളും സ്ഥലങ്ങളും സാങ്കല്പികം.)

........................................ 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)