ജനന രജിസ്റ്ററിൽ രേഖപ്പെടുത്തിയ തെറ്റായ എൻട്രി തിരുത്തുവാൻ സാധിക്കുമോ ?

ജനന രജിസ്റ്ററിൽ രേഖപ്പെടുത്തിയ തെറ്റായ എൻട്രി തിരുത്തുവാൻ സാധിക്കുമോ ? 

__________

 

 

ഒമാനിൽ നഴ്‌സായി ജോലി ചെയ്യുന്ന വത്സയ്ക്ക്  ന്യൂസിലാൻഡിൽ  ആറാഴ്ചത്തെ CAP കോഴ്സ് പഠിക്കാൻ  അവസരം ലഭിച്ചു. ടി  CAP കോഴ്സ് പൂർത്തിയാക്കിയാൽ അവർക്ക് ന്യൂസിലാന്റിലെ 

Health Care സ്ഥാപനം നൽകുന്ന ഉയർന്ന ശമ്പളമുള്ള നഴ്സിംഗ് ജോലി ലഭിക്കും.

 

അപേക്ഷക 29.05.1984-ൽ ജനിച്ചതായി സ്കൂൾ രേഖകളിൽ നിന്നും പാസ്പോർട്ടിൽ നിന്നും വ്യക്തമാണ്.

 

എന്നാൽ ജനനസർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധനയുള്ളതിനാൽ, അതിനായി അപേക്ഷിക്കുകയും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തപ്പോൾ, ജനനത്തീയതി 29.05.1983 എന്ന് പ്രതിഫലിപ്പിച്ച് 1983 ൽ രജിസ്റ്റർ ചെയ്തതായി രേഖകളിൽ കാണുന്നു .

 

 

 

 ഇതെങ്ങനെ തിരുത്തുവാൻ സാധിക്കും ? 

 

രജിസ്ട്രേഷൻ ഓഫ് ബർത്ത് ആക്ട് 1969  സെക്ഷൻ 15 പ്രകാരം രജിസ്ട്രാർക് രജിസ്റ്ററിൽ രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താനോ റദ്ദാക്കാനോ കഴിയുന്നതാണ്. കലാകാലങ്ങളിൽ സർക്കാർ രൂപപ്പെടുത്തുന്ന വ്യവസ്ഥകൾക്കും നിയമങ്ങൾക്കും  വിധേയമായി രജിട്രാർക്ക്  ഒറിജിനൽ എൻട്രിയിൽ ഒരു മാറ്റവും വരുത്താതെതന്നെ മാർജിനിൽ അനുയോജ്യമായ എൻട്രി ചേർത്ത് തെറ്റ് തിരുത്തുകയും അല്ലെങ്കിൽ എൻട്രി റദ്ദാക്കുയോ ചെയ്യാവുന്നതാണ്.കൂടാതെ മാർജിനൽ എൻട്രിയിൽ ഒപ്പിടുകയും തിരുത്തലിന്റെയോ റദ്ദാക്കലിന്റെയോ തീയതി അതിൽ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു.

 

രജിസ്റ്ററിൽ ഒരു ക്ലറിക്കൽ അല്ലെങ്കിൽ ഔപചാരിക പിശക് സംഭവിച്ചതായി രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയോ അല്ലെങ്കിൽ അത്തരം പിശക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ രജിസ്ട്രാർ വിഷയം അന്വേഷിക്കുകയും അങ്ങനെ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപെടുകയും ചെയ്താൽ, വകുപ്പ് 15 -ൽ വ്യക്തമാക്കി യിരിക്കുന്നത് പോലെ അദ്ദേഹത്തിന് തെറ്റ് തിരുത്താവുന്നതാണ്.

ജനന-മരണ രജിസ്റ്ററിലെ ഏതെങ്കിലും എൻട്രി  തെറ്റാണെന്ന് ആരെങ്കിലും ഉന്നയിച്ചാൽ, ആ വ്യക്തിയുടെ പിശകിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഒരു പ്രഖ്യാപനം ഹാജരാക്കിയ ശേഷം രജിസ്ട്രാർക്ക് സെക്ഷൻ 15 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ എൻട്രി തിരുത്താവുന്നതാണ്.

 .................................................

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)