കുടികട സർട്ടിഫിക്കറ്റ് (ENCUMBERANCE Certificate) തയ്യാറാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ സബ് രജിസ്ട്രാർക്ക് എതിരെ നിയമനടപടിക്ക് സാധ്യതയുണ്ടോ ?
കുടികട സർട്ടിഫിക്കറ്റ് (ENCUMBERANCE Certificate) തയ്യാറാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ സബ് രജിസ്ട്രാർക്ക് എതിരെ നിയമനടപടിക്ക് സാധ്യതയുണ്ടോ ?
_________
തീർച്ചയായുമുണ്ട്.
വളരെ ആഗ്രഹിച്ചാണ് രാജപ്പൻ (പേര് യഥാർത്ഥമല്ല) കൊച്ചിയിൽ 10 സെൻറ് സ്ഥലം തീറു വാങ്ങിയത്. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി കുടികട സർട്ടിഫിക്കറ്റ് (Encumbrance Certificate) എടുത്ത് അതിൽ കോടതി ഉത്തരവുകളോ മറ്റു ബാധ്യതകളോ നിലവിലില്ല എന്ന് ഉറപ്പു വരുത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം പോക്കുവരവിന് വേണ്ടി വീണ്ടും കുടികട സർട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് അതിൽ ഒരു കോടതി കേസും അറ്റാച്ച്മെന്റും നിലവിലുള്ളതായി കാണുന്നത്.
മാനസികമായി തകർന്നു പോയ രാജപ്പൻ സബ് രജിസ്ട്രാർ ഓഫീസിൽ പോയി കാര്യങ്ങൾ തിരക്കി. ആദ്യത്തെ കുടികട സർട്ടിഫിക്കറ്റ് തയ്യാറാക്കിയപ്പോൾ കോടതി ഉത്തരവ് ചേർക്കാൻ വിട്ടു പോയതാണെന്നും അത് മനപ്പൂർവ്വമല്ല എന്നും സബ് രജിസ്ട്രാർ സിമ്പിളായി ന്യായീകരിച്ചു.
ഇത്തരം സന്ദർഭത്തിൽ സബ് രജിസ്ട്രാർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലേ ?
കുടികട സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിൽ വരുന്ന വീഴ്ചകൾക്ക് ഡിപ്പാർട്ട്മെൻറ് യാതൊരു സംഗതിവശാലും ഉത്തരവാദിയല്ല എന്നു സർട്ടിഫിക്കറ്റിന്റെ ആദ്യ പേജിൽ തന്നെ എഴുതി വച്ചിരിക്കുന്നത് നിയമാനുസൃതം ആണോ ?
_________
കുടികട സർട്ടിഫിക്കറ്റിൽ ശരിയായി എൻട്രി ചേർത്ത് തയ്യാറാക്കുന്നതിൽ വീഴ്ച ഉണ്ടായാൽ ആയത് തയ്യാറാക്കിയ ഗുമസ്തൻമാർക്കും മേലൊപ്പിട്ട രജിസ്റ്ററിങ് ഉദ്യോഗസ്ഥനും എതിരെ പോലീസിൽ പരാതി കൊടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം പോലീസിന് തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നതാണ്. പോലീസ് കേസ് എടുക്കുവാൻ വൈമനസ്യം കാണിച്ചാൽ പരാതിക്കാരന് നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. കുടികട സർട്ടിഫിക്കറ്റിന്റെ ആമുഖത്തിൽ കാണുന്ന വാചകം അവരുടെ രക്ഷക്ക് എത്തുകയില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബഹുമാനപെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ട്....
............................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)