വില്ലേജ് ഓഫീസിലുള്ള അടിസ്ഥാന ഭൂനികുതി രജിസ്റ്റർ(BTR )

എന്താണ് വില്ലേജ് ഓഫീസിലുള്ള അടിസ്ഥാന ഭൂനികുതി  രജിസ്റ്റർ(BTR )?

 

 ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി നികുതി രജിസ്റ്റർ(BTR ).

 ഈ രജിസ്റ്ററിൽ  ഭൂമിയുടെ തരം, വിസ്തീർണ്ണം, അടിസ്ഥാന ഭൂനികുതി, ഭൂവുടമയുടെ പേര്, തണ്ടപ്പേർ  നമ്പർ എന്നീ വിവരങ്ങളാണ് ചേർക്കുന്നത്. ഒരു നിർദിഷ്ട സർവേ നമ്പറിൽ പെട്ട ഭൂമിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഈ രജിസ്റ്ററിന്റെ പകർപ്പ് ലഭിച്ചാൽ മതി.

 

  ആധാരത്തിൽ വിശദമാക്കിയിട്ടുള്ള വസ്തു വിവരങ്ങൾ പൂർണമായി വിശ്വസിക്കുവാൻ സാധിക്കാത്തതുകൊണ്ട് ഭൂമി വാങ്ങുന്നതിന് മുമ്പ് BTR പകർപ്പ് പരിശോധിക്കുന്നത് ഉടമയ്ക്ക് ഗുണം ചെയ്യും.  റീസർവ്വയെ തുടർന്ന് തയ്യാറാക്കിയിട്ടുള്ള അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ ഉൾപ്പെട്ട ഭൂമികൾക്ക് സ്ഥിരമായി മാറ്റം ഉണ്ടാവുന്നുണ്ടെങ്കിൽ അത്തരം മാറ്റങ്ങൾ BTR രജിസ്റ്ററിന്റെ റിമാർക് കോളത്തിൽ ക്രമനമ്പർ രേഖപ്പെടുത്തികൊണ്ട് മാറ്റത്തെ കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ   ക്രമനമ്പർ പ്രകാരത്തിൽ വേറൊരു രജിസ്റ്ററായ   " B " രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.  ബി രജിസ്റ്ററിൽ ചേർക്കുന്ന ഓരോ ഇനത്തിന്റെയും നേർക്ക് റിമാര്‍ക്ക് കോളത്തിൽ ഉത്തരവും നമ്പറും തീയതിയും മാറ്റത്തിന്റെ സ്വഭാവവും രേഖപ്പെടുത്തേണ്ടതാണ്.  ഭൂമിക്ക് സബ് ഡിവിഷൻ ഉണ്ടെങ്കിൽ മാത്രമേ ഈ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുകയുള്ളൂ. അതായത് മാറ്റത്തെക്കുറിച്ച് വ്യക്തമായി അറിവ് ലഭിക്കണമെങ്കിൽ B രജിസ്റ്ററിന്റെ പകർപ്പും ലഭിക്കണം.

........................................ 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)