സമൂഹസദ്യ വിളമ്പുന്ന സ്ഥലങ്ങളിൽ സ്വമേധയാ പരിശോധന നടത്തണം: മനുഷ്യാവകാശ കമ്മീഷൻ
KERALA STATE HUMAN RIGHTS COMMISSION
Thiruvananthapuram
സമൂഹസദ്യ വിളമ്പുന്ന സ്ഥലങ്ങളിൽ
സ്വമേധയാ പരിശോധന നടത്തണം:
മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : സമൂഹസദ്യ നടത്തുന്ന സ്ഥലങ്ങളിലും മറ്റും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വമേധയാ പരിശോധന നടത്തി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യത ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് വേണം ഇത്തരം പരിശോധനകൾ നടത്തേണ്ടതെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
വിവാഹ പാർട്ടികൾ, ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾ മുതലായ ചടങ്ങുകളിൽ ഭക്ഷ്യവിഷബാധ തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ വിളമ്പുന്നതും നല്ല ഭക്ഷണം നിഷേധിക്കുന്നതും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇതിനെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടതാണ്. കുറ്റക്കാർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്. പരാതി ലഭിച്ചാൽ മാത്രം നടത്തുന്ന പരിശോധനാ രീതി മാറ്റണം. പകരം അപ്രതീക്ഷിതപരിശോധനകൾ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അഭിഭാഷകനായ ദേവദാസിൻെറ പരാതിയിലാണ് നടപടി.
സിറ്റിംഗ് ഇന്ന്
മനുഷ്യാവകാശ കമ്മീഷൻ ഇന്ന് രാവിലെ (25/04/2023) 10.30 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
പി. എം. ബിനുകുമാർ
പി.ആർ.ഒ.
8310/20
24/04/23