പീഡനത്തിന് പരാതി നൽകിയതിന് സ്ഥലംമാറ്റം: ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പീഡനത്തിന് പരാതി നൽകിയതിന് സ്ഥലംമാറ്റം:

ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മേലധികാരിയിൽ നിന്നുള്ള പീഡനത്തിനെതിരെ പരാതി നൽകിയതിൻെറ പേരിൽ വയനാട് നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയെന്ന ജീവനക്കാരിയുടെ പരാതിയിൽ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി വയനാട് ഗസ്റ്റ് ഹൗസിൽ തന്നെ നിലനിർത്താൻ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഉത്തരവ് നടപ്പാക്കി ഒരു മാസത്തിനുള്ളിൽ ടൂറിസം ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

വയനാട് സ്വദേശിനിയായ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിലാണ് നടപടി.

കമ്മീഷൻ ടൂറിസം ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി.  പീഡന പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് പരാതിക്കാരിയെ വയനാട് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിക്കാരി വാദിച്ചു. പരാതിക്കാരിയെ മാറ്റിയ ഒഴിവിൽ ദിവസവേതന വ്യവസ്ഥയിൽ ആളെ നിയമിച്ചതായി  ആരോപണമുണ്ട്. 

പി.ആർ.ഒ.

6365/22/wyd

#KeralaStateHumanRightsCommission 

Byjunath Kakkadath