വ്യക്തി വൈരാഗ്യം തീർക്കാൻ റേഷൻ കാർഡ് മാറ്റി
Kerala State Human Rights commission
Thiruvananthapuram
28/02/23
വ്യക്തി വൈരാഗ്യം തീർക്കാൻ റേഷൻ കാർഡ് മാറ്റി:
ഒരു മാസത്തിനകം മുൻഗണനാ കാർഡ് നൽകണം -
മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ് പൊതുവിഭാഗത്തിലാക്കിയെന്ന പരാതിയിൽ ഒരു മാസത്തിനകം മുൻഗണനാ റേഷൻ കാർഡ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊല്ലം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്. നിലമേൽ ചിറമേൽ ഹൗസിൽ രാജുവി ശാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ബോധ്യത്തിലാണ് പരാതിക്കാരൻെറ റേഷൻ കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. തനിക്കോ കുടുംബത്തിനോ നിലമേൽ ഗ്രാമ പഞ്ചായത്തിൽ വാസഗൃഹങ്ങൾ ഇല്ലെന്ന പഞ്ചായത്തിൻ്റെ സാക്ഷ്യപത്രവും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റും പരാതിക്കാരൻ ഹാജരാക്കി. വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കി. തുടർന്നാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.
പി.ആർഒ
5896/22
#KeralaStateHumanRightsCommission