തന്റെ കടയിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതി.

Kerala State Human Rights  commission

Thiruvananthapuram

15 /O2/2023 

HRMP No : 2875/2021

ഉടമസ്ഥന്റെ അനുവാദമില്ലാതെ എടുക്കുന്നത് 

മോഷണമല്ലെയെന്ന്  മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : തയ്യൽമെഷീനും മറ്റ് സാധനങ്ങളും ഉടമസ്ഥന്റെ അനുമതിയില്ലാതെ എടുത്തുകൊണ്ടു പോയത് മോഷണമല്ലെന്ന് പോലീസ് പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണോയെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     മോഷണത്തെകുറിച്ച് പരാതി നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും അന്വേഷിക്കാത്തത് പോലീസിന്റെ വീഴ്ചയായി കമ്മീഷൻ നിരീക്ഷിച്ചു. ഒരു മാസത്തിനകം അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി വാടാനപ്പിള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകി.

     തൃശ്ശൂർ തളിക്കുളം വലിയകത്ത് വീട്ടിൽ വി. വി. അബ്ദുൾ റസാക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി.  തന്റെ  കടയിൽ നിന്നും തയ്യൽമെഷീൻ ഉൾപ്പെടെയുള്ള സാധനങ്ങൾ കുറ്റൂർ സ്വദേശി ധർമ്മജൻ എടുത്തുകൊണ്ടുപോയെന്നാണ് പരാതി.

     വാടാനപ്പിള്ളി എസ്. എച്ച്. ഒ. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  തയ്യൽമെഷീനും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടുപോയത് മോഷണമല്ലെന്നും കടമുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട സിവിൽ തർക്കമാണെന്നും ബോധ്യപ്പെട്ടതിനാൽ കോടതി മുഖാന്തിരം പരിഹാരം കാണാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

      ഷട്ടറിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് കയറിയാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.  കടമുറി സംബന്ധിച്ച് മറ്റ് സിവിൽ കേസുകൾ ഒന്നും നിലവിലില്ലെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.  വാടാനപ്പള്ളി  ഇൻസ്പെക്ടറുടെ റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.  2021 മാർച്ച് 20 ന് പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറഞ്ഞു.

 പബ്ലിക് റിലേഷൻസ് ഓഫീസർ