കേസ് അട്ടിമറിച്ചു : സി. ഐ. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പഞ്ചായത്തംഗത്തിന്റെ സ്വാധീനത്തിൽ കേസ് അട്ടിമറിച്ചു  :   സി. ഐ. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം :  (കൊട്ടാരക്കര) പഞ്ചായത്ത് അംഗത്തിൻ്റെ  സ്വാധീനത്തിൽ തന്നെ മർദ്ദിച്ച പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ മാത്രം ചേർത്ത് കേസ് രജിസ്റ്റർ ചെയ്തെന്ന കോട്ടാത്തല സ്വദേശിയുടെ പരാതി ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസു

ദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 810/21 നമ്പർ കേസ് പുനരന്വേഷിക്കണമെന്നും  അന്വേഷണം  സംബന്ധിച്ച് കൊട്ടാരക്കര പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.  അന്വേഷണ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണം. 

     കോട്ടാത്തല സരിഗ ജംഗ്ഷൻ പൗർണ്ണമിയിൽ അശോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.  സംഘം ചേർന്നുള്ള മർദ്ദനത്തിനെതിരെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിപ്പോൾ പോലീസുകാർ പ്രതികൾക്ക് അനുകൂലമായി നിന്ന് മാനസിക പീഡനം നടത്തിയെന്നാണ് പരാതി.

     കമ്മീഷൻ കൊട്ടാരക്കര ഡി.വൈ.എസ്.പി. യിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.  പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് റിപ്പോർട്ടിൽ  പറയുന്നു.  എന്നാൽ അന്വേഷണ റിപ്പോർട്ടിൽ പരാതിക്കാരൻ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി.  കേസന്വേഷണത്തിൽ പാളിച്ചയുണ്ടെന്നായിരുന്നു കമ്മീഷൻ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.  മൈലം പഞ്ചായത്തിലെ 14 –ാം വാർഡ് അംഗം ശ്രീകുമാറാണ് കേസിലെ എതിർകക്ഷി.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission