രണ്ടാഴ്ചക്കകം ശമ്പള കുടിശിക നൽകണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No : 4945/2022
ഗസ്റ്റ് ഹൗസിലെ ദിവസവേതനക്കാർക്ക് രണ്ടാഴ്ചക്കകം ശമ്പള കുടിശിക നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കാസർകോട് : സർക്കാർ ഗസ്റ്റ് ഹൗസിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്നവർക്ക് നൽകാനുള്ള ശമ്പളകുടിശ്ശിക രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ശമ്പളകുടിശ്ശിക നൽകി രണ്ടാഴ്ചക്കുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ടൂറിസം ഡയറക്ടർക്ക് നിർദ്ദേശം നൽകി. കാസർകോട് ഗസ്റ്റ് ഹൌസിൽ സ്വീപ്പർമാരായിരുന്ന ചെറുവത്തൂർ അമിഞ്ഞിക്കോട് കാനത്തിൽ വീട്ടിൽ കെ. പ്രകാശൻ, മൂളിയാർ കാരടുക്ക കാർത്തി ഹൌസിൽ എം. ലളിത എന്നിവർക്ക് ശമ്പള കുടിശ്ശിക അനുവദിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. പ്രകാശൻ 2020 മുതൽ 22 വരെയും ലളിത 2021 ജൂൺ മുതൽ 21 നവംബർ വരെയും സ്വീപ്പർമാരായി ഗസ്റ്റ് ഹൌസിൽ ജോലിചെയ്തിരുന്നു.
സ്ഥിരം ജീവനക്കാരുടെ അഭാവത്തിലാണ് ദിവസവേതനാടിസ്ഥാനത്തിൽ ഇവർക്ക് ജോലിനൽകിയതെന്ന് ഗസ്റ്റ് ഹൌസ് മാനേജർ അറിയിച്ചു. ഇതിന് സർക്കാരിൽ നിന്നും സാധൂകരണം ലഭിച്ചിട്ടുണ്ട്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഇരുവരെയും ജോലിക്ക് നിയോഗിച്ച നടപടി സാധൂകരിച്ച് ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ നവംബറിൽ കമ്മീഷനെ അറിയിച്ചു. എന്നാൽ തങ്ങൾക്ക് ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതിക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ കാസർകോട് നടത്തിയ സിറ്റിംഗിൽ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചക്കുള്ളിൽ ശമ്പളം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
24/02/2023. 9447694053
All reactions:
1ALi Akbar Pdlm