വാടക കുടിയാൻമാർക്ക് അർഹമായ നഷ്ടപരിഹാരം

HRMP No : 5057/2021

Kerala State Human Rights  commission

Thiruvananthapuram

22 /O2/2023 

ഹൈവേ വികസനത്തിൽ തൊഴിൽ നഷ്ടമായ വയോധികന് നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കാസർകോട് : ഹൈവേ വികസനത്തിന്റെ ഭാഗമായി തൊഴിലിടം നഷ്ടമായ മുതിർന്ന 

പൗരന്  അർഹതപ്പെട്ട പുനരധിവാസ നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     കാഞ്ഞങ്ങാട് ലാന്റ് – അക്യുസിഷൻ (ദേശീയപാത) തഹസിൽദാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമ്മീഷനെ അറിയിക്കണം.  കാസർഗോഡ് മാവുങ്കൽ ആനന്ദാശ്രമം റാം നഗർ സ്വദേശി രാമചന്ദ്രൻ നമ്പീശന് നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. 

     പരാതിക്കാരൻ മാവുങ്കലിൽ മൂന്ന് സ്ഥാപനങ്ങൾ നടത്തിയിരുന്നു.  ദേശീയപാതാ 17 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ഒഴിയേണ്ടി വന്നതായി കാസർഗോഡ് ജില്ലാ ലേബർ ഓഫീസറും ലാന്റ് – അക്യുസിഷൻ തഹസിൽദാറും കമ്മീഷനെ അറിയിച്ചു.  പരാതിക്കാരൻ വാടകയ്ക്ക് സ്ഥാപനങ്ങൾ നടത്തിയിരുന്ന കെട്ടിടത്തിൻ്റെ ഉടമക്ക്  .  നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കമ്മീഷനെ അറിയിച്ചു.  പരാതിക്കാരന് ആജാനൂർ പഞ്ചായത്തിൽ ഇരുനില വാണീജ്യ കെട്ടിടം സ്വന്തമായുണ്ടെന്നും  സാമ്പത്തിക സാധ്യതയില്ലെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.  എന്നാലും നിയമപ്രകാരം പരാതിക്കാരന് അനുവദിക്കാൻ കഴിയുന്ന പരമാവധി തുക ശുപാർശ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കെട്ടിടം ഉടമക്ക് ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം നൽകുന്ന അധികാരികൾ വാടക കുടിയാൻമാർക്ക് അർഹമായ നഷ്ടപരിഹാരം എപ്പോൾ നൽകുമെന്ന ഉറപ്പുപോലും നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.  നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി 3 വർഷം കഴിഞ്ഞിട്ടും തന്റെ കാര്യത്തിൽ ഉദാസീനത തുടരുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission 

Byjunath Kakkadath