കരിങ്കൽ ക്വാറിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

HRMP No: 7673/2022
കരിങ്കൽ ക്വാറിയിൽ നിന്നും നഷ്ടപരിഹാരം
ഈടാക്കി നൽകണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ  
പത്തനംതിട്ട : എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിൽ പ്രവർത്തിച്ചിരുന്ന കരിങ്കൽക്വാറിയിൽ നിന്നുള്ള ആഘാതം കാരണം വീടിന്റെ ഭിത്തിയും അടിത്തറയും പൊട്ടിപൊളിഞ്ഞെന്ന പരാതിയിൽ അടിയന്തിര അന്വേഷണം നടത്തി ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
     പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  ചാലാപ്പള്ളി തുമ്പോലിൽ വീട്ടിൽ രാജു എന്നയാളാണ് ക്വാറി നടത്തിയിരുന്നത്.  പാറ ഖനന യൂണീറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് മല്ലപ്പള്ളി തഹസിൽദാർ കമ്മീഷനെ അറിയിച്ചു.  
     ഖനനം അനധികൃതമായിരുന്നുവെന്നും തനിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും എഴുമറ്റൂർ ചാലപ്പള്ളി കരിമ്പിൻ വീട്ടിൽ ഓമന കമ്മീഷനെ അറിയിച്ചു.
 പബ്ലിക് റിലേഷൻസ് ഓഫീസർ
08/06/2023.    
#KeralaStateHumanRightsCommission