രോഗബാധിതയായ വയോധികക്ക് ലൈഫ് പദ്ധതിയിൽ നിന്നും സഹായം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No : 6494/22

Kerala State Human Rights  commission

Thiruvananthapuram

 10/03/23

രോഗബാധിതയായ വയോധികക്ക് ലൈഫ് പദ്ധതിയിൽ 

നിന്നും സഹായം നൽകണം  :  മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട : എഴുപതു കഴിഞ്ഞ ഗുരുതര രോഗബാധിതയായ വീട്ടമ്മക്ക് ലൈഫ് പദ്ധതി പ്രകാരമോ അല്ലാതെയോ അർഹമായ സഹായം ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  

     2020 ലാണ് പരാതിക്കാരിയായ പത്തനംതിട്ട മണ്ണടിശ്ശാല വാറുചാൽ ഇലവുങ്കൽ വീട്ടിൽ മറിയാമ്മ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് അപേക്ഷ നൽകിയത്.  എന്നാൽ പരാതിക്കാരിക്ക് വീടിന് അർഹതയില്ലെന്ന്  കണ്ടെത്തിയതായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ  അറിയിച്ചു.  വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 25 സെന്റിൽ കൂടുതൽ ഭൂമി പരാതിക്കാരിക്കുണ്ടെന്നായിരുന്നു കണ്ടെത്തൽ.  എന്നാൽ ഭൂമിക്ക് പട്ടയമില്ല.  പരാതിക്കാരിക്ക് വീടുണ്ടെന്നും അത് അറ്റകുറ്റപണി നടത്തിയാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

     എന്നാൽ തന്റെയും മകന്റെയും പേരിലുള്ള 20 സെന്റ് സ്ഥലത്തിന്റെ കൈവശാവകാശരേഖ പഞ്ചായത്തിൽ ഹാജരാക്കിയതായി പരാതിക്കാരി അറിയിച്ചു.  തന്റെ വീട് താമസയോഗ്യമല്ലെന്നും അറ്റകുറ്റപണി നടത്തണമെങ്കിൽ പഞ്ചായത്തിന്റെ സഹായം വേണമെന്നും പരാതിക്കാരി അറിയിച്ചു.

     രണ്ടാഴ്ചയ്ക്കുള്ളിൽ പരാതിക്കാരിയുടെ അപേക്ഷ പുന:പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

 പബ്ലിക് റിലേഷൻസ്  ഓഫീസർ

10/03/2023. 

#KeralaStateHumanRightsCommission