ഗർഭപാത്രമില്ലാത്തവർക്ക് ഭിന്നശേഷി സംവരണ ഉത്തരവ്

HRMP No : 1942/2021

Kerala State Human Rights  commission

Thiruvananthapuram

 02/03/23

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ഗർഭപാത്രമില്ലാത്തവർക്ക് ഭിന്നശേഷി സംവരണ ഉത്തരവ് റദ്ദാക്കില്ലെന്ന് സർക്കാർ

കാസർകോട് : ജന്മനാ ഗർഭപാത്രമില്ലാത്തവരെ ഭിന്നശേഷി സംവരണ പട്ടികയിൽ ഉൾപ്പെടുത്തികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ജി.ഒ.(എം.എസ്) 165/2017/ആരോഗ്യം നമ്പർ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുബക്ഷേമ വകുപ്പു സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  

      കമ്മീഷൻ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട സ്പഷ്ടീകരണത്തിലാണ് സർക്കാർ ഇക്കാര്യമറിയിച്ചത്.  

     2016 ഓഗസ്റ്റ് 20 നുള്ള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.  2017 നവംബർ 18 ന് സർക്കാർ ഉത്തരവിറക്കിയത്.  

     എന്നാൽ പ്രസ്തുത വൈകല്യം കേന്ദ്രസർക്കാർ ആർ.പി. ഡബ്ല്യു.ഡി. ആക്ടിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാത്രമേ അത്തരം വൈകല്യമുള്ളവർക്ക് സംസ്ഥാന സർക്കാർ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

 പബ്ലിക് റിലേഷൻസ് ഓഫീസർ