ആരോഗ്യ ഉപകേന്ദ്രത്തിന് നടപടി

Kerala State Human Rights  commission

Thiruvananthapuram

24/03/23

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു  :  

പാണ്ടിക ശാലയിൽ ആരോഗ്യ ഉപകേന്ദ്രത്തിന് നടപടി

മലപ്പുറം : വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിൽ ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപരേഖ സമർപ്പിക്കാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

     പദ്ധതി രൂപരേഖ ലഭിച്ചാലുടൻ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയക്കുമെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

     പാണ്ടികശാലയിൽ നിന്നും സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ 7 കിലോമീറ്റർ സഞ്ചരിക്കേണ്ടതിനാൽ ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

     പാണ്ടികശാല വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലാണെന്നും ഇവിടെ ഒരു ഉപകേന്ദ്രം ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.  ഉപകേന്ദ്രം ആരംഭിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.

     പുതുതായി ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖകളിൽ കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിന് സമർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  പ്രസ്തുത പദ്ധതിയിൽ പാണ്ടികശാലയും ഉൾപ്പെടുത്താൻ ഡി.എം.ഒ. ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  

     സൺറൈസ് എന്ന സംഘടനക്ക് വേണ്ടി സെക്രട്ടറി ടി. മുഹമ്മദ് റഫീഖ് സമർപ്പിച്ച പരാതിയിലാണ് നടപടി.

                പബ്ലിക് റിലേഷൻസ് ഓഫീസർ