ഇടപാടു വിവരങ്ങൾ കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഇടപാടു വിവരങ്ങൾ കൈമാറണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം :- വൈക്കം സെൻട്രൽ ഹuസിംഗ് സഹകരണ സംഘത്തിലുള്ള സ്റ്റേറ്റ്മെന്റും കണക്കും എത്രയും വേഗം ഇടപാടുകാരന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
വൈക്കം കിഴക്കേനറ്റ സ്വദേശി ജെ. ജയകുമാറിന്റെ ഇടപാടു രേഖകൾ കൈമാറണമെന്നാണ് ഉത്തരവ്. വൈക്കം സെൻട്രൽ ഹuസിംഗ് സഹകരണ സംഘം സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
2008 ൽ 4,00,000 രൂപ വായ്പയെടുത്ത പരാതിക്കാരൻ, താൻ 11,59,000 രൂപ തിരിച്ചടച്ചിട്ടും ഇടപാടുകളുടെ വിവരങ്ങൾ നൽകുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ വൈക്കം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2022 ഓഗസ്റ്റ് 30 ന് മുതലിനത്തിൽ 97,777 രൂപയും പലിശയിനത്തിൽ 46,064 രൂപയും ബാക്കി നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് പരാതിക്കാരൻ വാദിച്ചു. തനിക്കുള്ള സേവിംഗ്സ് ബാങ്ക് അക്കuണ്ട്, ചിട്ടി, വായ്പ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ ബാങ്ക് കൈമാറുന്നില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.