മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വിദ്യാഭ്യാസ വായ്പ അനുവദിച്ചു

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വിദ്യാഭ്യാസ വായ്പ അനുവദിച്ചു

തൊടുപുഴ:പട്ടികജാതി വിഭാഗത്തിലുള്ള കൂലിപണിയെടുത്ത് ജീവിക്കുന്ന മാതാപിതാക്കളുടെ മകൾക്ക് കർണ്ണാടക രാജീവ്ഗാന്ധി ആരോഗ്യ സർവ്വകലാശാലയ്ക്ക് കീഴിലുള്ള നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് പഠിക്കാൻ എസ്.ബി.ഐ. വിദ്യാഭ്യാസ വായ്പ അനുവദിച്ചു.

     മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.  പീരുമേട് റാണി മുടികര സ്വദേശിനി സെലിൻ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ എസ്.ബി.ഐ. പീരുമേട് ശാഖാമാനേജർക്ക് നിർദ്ദേശം നൽകിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ 3,950,000 രൂപ വായ്പ അനുവദിച്ചതായി മാനേജർ അറിയിച്ചു.  ഇതിൽ 1,00,000 രൂപ പരാതിക്കാരിയുടെ ലോൺ  അക്കൗണ്ടിൽ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പി.ആർ.ഒ