അംഗനവാടിക്ക് പുതിയ കെട്ടിടം : ഉടൻ നടപടി വേണമെന്ന്

HRMP No : 17/2023

Kerala State Human Rights  commission

Thiruvananthapuram

28/03/23

മേമാരി അംഗനവാടിക്ക് പുതിയ കെട്ടിടം  :  ഉടൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ : ഉപ്പുതുറ പഞ്ചായത്തിൽ മേമാരി ആദിവാസിക്കുടിയിലുള്ള മേമാരി അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ഈ സാമ്പത്തിക വർഷം തന്നെ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     ഉപ്പുതുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.  മേമാരി അംഗനവാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടിഉപ്പുതുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം അംഗനവാടിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും 2023 -24 സാമ്പത്തിക വർഷം പുതിയ അംഗനവാടി കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.  കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ മേമാരി ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുടെ കെട്ടിടം അംഗനവാടിക്കായി താത്കാലികമായി വിട്ടു നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.  മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

 പബ്ലിക് റിലേഷൻസ് ഓഫീസർ