വീടിന് മുകളിലേക്ക് മണ്ണിടിച്ചിൽ

Kerala State Human Rights  commission

Thiruvananthapuram

16/O2/2023 

HRMP No :1663/2022

വയോധികരുടെ വീടിന് സംരക്ഷണ ഭിത്തി നിർമ്മിക്കണം  : മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : താഴ്ന്ന ഭാഗത്തുള്ള വയോധികരുടെ വീടിന് മുകളിലായി നിർമ്മിച്ചിട്ടുള്ള കടമുറികൾ വീടിന് ഭീഷണിയായി മാറിയ സാഹചര്യത്തിൽ വീടിന് സംരക്ഷണഭിത്തി നിർമ്മിച്ചു നൽകാൻ എതിർകക്ഷിക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയാണ് കൊല്ലം ആർ.ഡി.ഒ. യ്ക്കും പേരയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്.

     കുണ്ടറ പടപ്പക്കര ഫാത്തിമാ ജംഗ്ഷൻ ഷെർലി വിലാസത്തിൽ ഫ്രാൻസിസിന്റെ വീടിന് സംരക്ഷണം നൽകണമെന്നാണ് ഉത്തരവ്.

     കമ്മീഷൻ പേരയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.  തദ്ദേശസ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തിയപ്പോൾ പരാതി സത്യമാണെന്ന് ബോധ്യമായതായി  റിപ്പോർട്ടിൽ പറയുന്നു.  ഹർജിക്കാരൻ താമസിക്കുന്നത് താഴ്ചയിലാണ്.  പരാതിക്കാരന്റെ വീടിന് മുകളിലായി ലിയോൺസ് എന്നയാളിന്റെ പേരിൽ കടമുറികൾ നിലവിലുണ്ട്.  കനത്ത മഴയുണ്ടായാൽ പരാതിക്കാരന്റെ വീടിന് മുകളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  സംരക്ഷണഭിത്തി നിർമ്മിച്ചു നൽകാൻ ലിയോൺസ് ആന്റണിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 പബ്ലിക് റിലേഷൻസ് ഓഫീസർ