പഴയ അഡ്രസ്സിൽ നിന്ന് പുതിയതിലേക്ക് പെർമിനന്റ് അഡ്രസ് എങ്ങനെ മാറ്റാം ?
അഡ്രസ് ചെയ്ജിനെക്കുറിച്ചാണ്...
കുറച്ചുനാളുകൾക്കുമുന്പ് സ്ഥിരം വിലാസത്തിലുള്ള വീട് വിറ്റു.. ഇപ്പൊ പുതിയ സ്ഥലത്തു വീടുവെച്ചു താമസമാണ്, പക്ഷെ വീടിന് പഴയ വീട്ടുപേര് തന്നെയാണ് നൽകിയിരിക്കുന്നത്..
സംശയം..
1. പഴയ അഡ്രസ്സിൽ നിന്ന് പുതിയതിലേക്ക് പെർമിനന്റ് അഡ്രസ് എങ്ങനെ മാറ്റാം ? ഇങ്ങനെമാറ്റിയാൽ ഡോക്യൂമെൻറ്സിൽ ഒക്കെ മാറ്റേണ്ടിവരുമോ ?
2. പഴയ അഡ്രസ് അതുപോലെ നിർത്തിയിട്ട് പുതിയ അഡ്രസ് കമ്യുണിക്കേഷൻ അഡ്രസ് ആയി നൽകിയാൽ മതിയോ ?
3. ഇതുമൂലം ഭാവിയിൽ ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് ?
4. ഇതുമായി ബന്ധപ്പെട്ട മറ്റുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്.
ആദ്യം പഞ്ചായത്ത് ഓഫീസിൽ പോയി റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് രണ്ടു ആവശ്യം എഴുതണം(റേഷൻ കാർഡ്, വോട്ടർകാർഡ്)വാങ്ങുക. അതിന് ശേഷം റേഷൻ കാർഡ് അക്ഷയ കേന്ദ്രത്തിൽ പോയി റേഷൻ കാർഡ് അഡ്രസ് മാറ്റാനും, വോട്ടർ ഐഡി കാർഡ് അഡ്രസ് മാറ്റാനും നൽകുക (കുടുംബത്തിൽ എല്ലാവരും). വോട്ടർ ഐഡി ലഭിച്ച ശേഷം ആധാർ കാർഡ് അഡ്രസ് മാറ്റാൻ എളുപ്പമാണ്. അല്ലെങ്കിൽ ആധാർ കാർഡ് അഡ്രസ് മാറ്റാൻ ഒരു ഫോം ലഭിക്കും. അത് ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അക്ഷയ കേന്ദ്രങ്ങൾ വഴി അഡ്രസ് മാറ്റാം. ആധാർ കാർഡ് ലഭിച്ച ശേഷം പാൻകാർഡ് അഡ്രസ് മാറ്റാൻ അക്ഷയ വഴി അപേക്ഷ നൽകണം. അത് ലഭിച്ച ശേഷം ബാങ്ക് എക്കൗണ്ട് KYC പുതുക്കുക. പാസ്പോർട്ട് വേണമെങ്കിൽ അഡ്രസ് മാറ്റാം അല്ലെങ്കിൽ പുതുക്കുന്ന സമയത്ത് ചെയ്താലും മതി.
സ്ഥലത്തിന്റെ ആധാരം, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിലെ അഡ്രസ് പഴയത് തന്നെ ആയിരിക്കും. അത് മാറ്റേണ്ട ആവശ്യം ഇല്ല. വീട്ടിലെ എല്ലാവരുടെയും മേൽപ്പറഞ്ഞ ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻകാർഡ്, പാൻകാർഡ് എന്നിവയിൽ അഡ്രസ് ഒരേ പോലെ ആക്കുക. വേണമെങ്കിൽ സ്ഥലത്തെ പോസ്റ്റ് മാനെ നേരിട്ട് കണ്ട് നിങ്ങളുടെ പേരും, വീട്ട്പേരും അച്ഛന്റെ പേരും എല്ലാം പറഞ്ഞു കൊടുക്കുക.