വാടക കരാർ

പ്രസ്തുത മുറിയുടെ കെട്ടിട നികുതി അടച്ച receipt ചോദിക്കുക. അതിൽ കെട്ടിട നമ്പർ,വില്ലേജ് എന്നിവ കാണും. അപ്പോ അതൊക്കെ mention cheythaal മതിയാകും വാടക കരാറിന്. GST registration ഒക്കെ എടുക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ കെട്ടിട നമ്പർ ഉൾപ്പടെ മുഴുവൻ അഡ്രസ് കരാറിൽ ഉൾപ്പെടുത്തണം (സാധാരണ ഡോക്യുമെൻ്റ് Writers എടുത്തു പറഞ്ഞില്ലെങ്കിൽ അങ്ങനെ ചെയ്യാറില്ല).

. അഡ്വാൻസ് & വാടക കഴിയുമെങ്കിൽ ബാങ്ക് വഴി മാത്രം കൊടുക്കുക ( 10000 മുതൽ ആണെങ്കിൽ നിർബന്ധമായും)

 

Sec 17, Registration Act 1908 പ്രകാരം 1 വർഷത്തിനു മുകളിലുള്ള വാടക കരാറുകൾ മാത്രമേ റെജിസ്റ്റർ ചെയ്യേണ്ടതുള്ളു. മറിച്ച് പോലീസ് പറയുന്നു എങ്കിൽ ഏത് നിയമപ്രകാരം എന്ന് തിരിച്ച് ചോദിക്കൂ

11 മാസത്തേക്കുള്ള വാടക കരാറിന് വാല്യൂ ഉണ്ട്. രെജിസ്ട്രേഷൻ ആക്ട് സെക്ഷൻ 17 പ്രകാരം 12 മാസത്തിൽ താഴെയുള്ള വാടക കരാർ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല. വാടക കരാറുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങൾക്കും പരിഹാരം കാണാൻ ഇതിനു വില ഉണ്ട്. അഡ്രസ് പ്രൂഫിനും മറ്റും ഉപയോഗിക്കുമ്പോൾ ചില സ്ഥാപനങ്ങൾ അംഗീകരിക്കാറില്ല. പോലീസ് സ്റ്റേഷനിൽ നിന്നും ഇങ്ങനെയുള്ള കാര്യത്തിൽ കൃത്യമായ അറിവു കിട്ടണം എന്നില്ല. അവർ ക്രിമിനൽ നിയമം ആണ് കൈകാര്യം ചെയ്യുന്നത്. സിവിൽ നിയമത്തിൽ അവർ വിദഗ്ദർ ആകണം എന്നില്ല.

 

ഒരു വർഷത്തിൽ അധികരിക്കാത്ത വാടക കരാറുകൾ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല

ഒരു വർഷത്തിൽ കൂടുതലുള്ള വാടക കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

എന്നാൽ 11 മാസത്തെ വാടക കരാർ ആണെങ്കിലും ആനുവൽ ആവറേജ് റെൻ്റ് ന്റെ 5% മുദ്ര വില ചുമത്തണം