വാടകക്ക് നൽകിയിരിക്കുന്ന വസ്തു വകകളെ സംബന്ധിച്ച്
ഭരണഭാഷ - മാതൃഭാഷ"
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ 6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ വികസന സമിതി/പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
വിഷയം : വാടകക്ക് നൽകിയിരിക്കുന്ന വസ്തു വകകളെ സംബന്ധിച്ച്
" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.
ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
1 -വാടകക്ക് അല്ലെങ്കിൽ അതുപോലുള്ള കരാറിൽ നൽകിയിരിക്കുന്ന കെട്ടിടങ്ങൾ, കടമുറികൾ, ഷോപ്പിംഗ് കോംപ്ലക്സ് , മാർക്കറ്റ്, മുതലായ വസ്തു വകകൾ ഏതെല്ലാമാണ് ?
൨. ടി സ്ഥാപനങ്ങൾ ഉപയോഗിക്കുന്നവർ വാടക കുടിശിക അല്ലെങ്കിൽ കരാർ ലംഘനം നടത്തിയിട്ടുണ്ടോ?
൩. വാടക കുടിശിക അല്ലെങ്കിൽ കാരാർ ലംഘനം നടത്തിയിട്ടുള്ള വസ്തു വക കളുടെ വിവരണവും, ലൈസന്സിയുടെ പേരും, സ്ഥാപനത്തിന്റെ പേരും , പൂർണമായ അഡ്രസും തരുക.
൪. ഇത് വരെ ശ്രദ്ധയിൽ പെട്ട കുടിശിക, കരാർ ലംഘങ്ങൾ എന്നിവ വിശദമാക്കുക.
൫. ഈ അധികാര സ്ഥാപനത്തിന്റെ അധീനതയിലുള്ള ഏതെങ്കിലും വസ്തു വകകൾ വാടകക്കോ, മറ്റു കരാറിലോ കൈമാറാനായി ഉണ്ടോ ? അല്ലെങ്കിൽ നിർമാണത്തിൽ ഉണ്ടോ?
൭. ഉണ്ടെങ്കിൽ വാടകക്ക് കൊടുക്കാത്തത് എന്തുകൊണ്ട് എന്ന് വിശദമാക്കുക
അപേക്ഷകൻറെ പേര്, ഒപ്പ്
സ്ഥലം..
തിയ്യതി:
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഫീസ് ഇതോടൊപ്പം സ്റ്റാമ്പ് / _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ നമ്പർ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ആയി ഉള്ളടക്കം ചെയ്തിരിക്കുന്നു.