തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളെ സംബന്തിച്ച്

ഭരണഭാഷ - മാതൃഭാഷ"

 

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 

സ്വീകർത്താവ്

 

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 

 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

വിഷയം : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ 2020 തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളെ   സംബന്തിച്ച്

 

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

 

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

 

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

 

 

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

 

1 - ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്ന്  കഴിഞ്ഞ 2020 തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ നാമ നിർദേശ പത്രിക യുടെയും, ടികാര്യയുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള സാക്ഷ്യപ്പെടുത്തിയ രേഖകളുടെയും പകർപ്പുകൾ സമർപ്പിച്ച വിവരങ്ങൾ സാക്ഷ്യപ്പെടുത്തി നൽകുക

 

2- സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റ എല്ലാ സ്ഥാനാർഥികളുടെയും നാമനിർദ്ദേശ പത്രികയുടെ വിശുദ്ധമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തി നൽകുക 

 

 

3 - ഇലക്ഷന് വിജയിച്ച സ്ഥാനാർത്ഥികൾ ചെലവാക്കിയ കണക്കുകളുടെ വിശദമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തി നൽകുക

 

 

 

4- കോടതി മുമ്പാകെ വിചാരണയിൽ ഉള്ള വിശുദ്ധ വിവരങ്ങൾ (രേഖകൾ)  

 

 

5 - ജംഗമ സ്വത്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ ,( കൂട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിലെ കാര്യത്തിൽ ഓരോ പേരു കാരനും അയാളുടെ അവകാശ ത്തിൻറെ പരിധി) സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ 

 

 

 6 - ഇലക്ഷനിൽ വിജയിച്ച സ്ഥാനാർഥികളുടെ പേര്, തസ്തിക അധികാരത്തിൽ  പ്രവേശിച്ച തീയതി വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം

 

7- മത്സരിച്ച് വിജയിച്ച സ്ഥാനാർത്ഥികൾ മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

 

8 - ഇലക്ഷന്  മേൽനോട്ടം വഹിച്ച  ഉദ്യോഗസ്ഥന്മാരുടെ  സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

വിവരങ്ങൾ മാതൃഭാഷയിൽ തരേണ്ടതാണ്

 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: