പാൽ / തൈര് മുതലായ ക്ഷീര ഉത്പന്നങ്ങളിലെ വിഷാംശം സംബന്ധിച്ച വിവരാവകാശ അപേക്ഷ

 2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 

സ്വീകർത്താവ്

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഭക്ഷ്യ സുരക്ഷാ  കമ്മീഷണറുടെ കാര്യാലയം / panchayath / DMO/ PIOs - Kerala- Food Safety department (anticorruptionteam.org)

 

 അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

  

 

 phone:

email:

വിഷയം : കേരള സംസ്ഥാനത്ത് വിൽക്കപ്പെടുന്ന പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്നങ്ങളിലെ വിഷാംശം സംബന്ധിച്ച്‌ 

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

ആവശ്യപ്പെട്ടിരുന്ന രേഖകളുടെ പകർപ്പുകൾ ഒരു cd/dvd ആയി ലഭ്യമാക്കാൻ താത്പര്യപ്പെടുന്നു. 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ ( ഈ മാസത്തിനു മുൻപുള്ള പന്ത്രണ്ട് മാസത്തെ വിവരങ്ങൾ)

1. ഭക്ഷ്യ സുരക്ഷാ നിയമപ്രകരം കേരള സംസ്ഥാനത്ത് എത്ര പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്ന  കമ്പനികൾക്ക് / നിർമാണ കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്? ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ, നിർമാണ കേന്ദ്രത്തിന്റെ വിലാസം

2. ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്ന  ബ്രാൻഡുകളുടെ ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്നങ്ങൾ   വിഷപദാർത്ഥങ്ങൾ  അടങ്ങിയിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയമാക്കി? 

3.a. ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്ന ബ്രാൻഡുകളിൽ വിഷപദാർത്ഥങ്ങൾ കണ്ടെത്തി? (ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ , ബാച്ച് നമ്പർ, നിർമാണ കേന്ദ്രത്തിന്റെ വിലാസം)

3. b.  വിഷപദാർത്ഥങ്ങൾ കണ്ടെത്തിയ  പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്ന ബ്രാൻഡുകളുടെ ഏതൊക്കെ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു? (ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ , ബാച്ച് നമ്പർ, നിർമാണ കേന്ദ്രത്തിന്റെ വിലാസം)

3. c.  വിഷപദാർത്ഥങ്ങൾ കണ്ടെത്തിയിട്ടും  വിപണിയിൽ നിന്ന് പിൻവലിക്കാത്ത ബാച്ചുകൾ. (ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ , ബാച്ച് നമ്പർ, നിർമാണ കേന്ദ്രത്തിന്റെ വിലാസം)

3. d. ഏതെങ്കിലും ബാച്ചുകൾ ഇത് വരെ പിൻവലിച്ചില്ല എങ്കിൽ ആ ബാച്ചുകൾ സംബന്ധിച്ച ഫയലുകളുടെ പകർപ്പു നൽകുക. 

4. ഏതൊക്കെ     ബ്രാൻഡുകളുടെ ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്നങ്ങൾ    പരിശോധിച്ചിട്ടും  വിഷപദാർത്ഥങ്ങൾ കണ്ടെത്തിയില്ല ?

5. ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്ന  ബ്രാൻഡുകളുടെ ഏതൊക്കെ പാൽ  / തൈര് മുതലായ ക്ഷീര ഉത്പന്നങ്ങൾ   പരിശോധിച്ചിട്ടില്ല

6. ഏതൊക്കെ വിഷാംശങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത് . 

7. പരിശോധനകൾ നടത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര്, വിലാസം, ഫോൺ നമ്പർ 

8. ഓരോ ഉദ്യോഗസ്ഥനും നടത്തിയ പരിശോധനകൾ സംബന്ധിച്ച വിവരങ്ങൾ (പരിശോധന നടത്തിയ തിയതി, സ്ഥാപനം, സ്ഥലം, പരിശോധനയിൽ വിൽക്കുന്നതായി  കണ്ടെത്തിയ ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ , ബാച്ച് നമ്പർ, നിർമാണ കേന്ദ്രത്തിന്റെ വിലാസം തുടർ പരിശോധനക്കായി ശേഖരിച്ച . ബ്രാൻഡ്, ഉത്പന്നം, fssai രെജിസ്റ്റർ നമ്പർ , ബാച്ച് നമ്പർ

 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: