വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ
പ്രിയപ്പെട്ടവരേ,
വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.
17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്.
അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം.
പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും.
ഓർക്കുക കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്തവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ വോട്ടർലിസ്റ്റിൽ പേരോ ഉണ്ടാകണം എന്നില്ല.
പഞ്ചായത്ത് ഇലക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും പാർലമെന്റ് /നിയമസഭ ഇലക്ഷൻ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്.. രണ്ടും വെവ്വേറെ ലിസ്റ്റുകൾ ആണ്.
വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വീട്ടിലെ ഒരാളുടെയോ /അയൽവാസിയുടെയോ ഇലക്ഷൻ ഐഡികാർഡും വയസ്സ് തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ്/ലൈസൻസ്/പാസ്പോർട്ട് കോപ്പിയും/ജനന സർട്ടിഫിക്കറ്റും, അഡ്രസ് തെളിയിക്കുന്ന റേഷൻകാർഡ് കോപ്പി/റെസിഡൻഷ്യൽ സെർട്ടിഫിക്കറ്റ് കോപ്പി, ആധാർ, ഒരു ഫോട്ടോ എന്നിവ സഹിതം കമ്പ്യൂട്ടർ സെന്റർ/ജനസേവന കേന്ദ്രം /അക്ഷയ മുഖാന്തിരം അല്ലെങ്കിൽ സ്വന്തമായി ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്.
സ്ഥലംമാറ്റത്തിന് മേൽപ്പറഞ്ഞവക്ക് ഒപ്പം നിലവിലെ തിരിച്ചറിയൽ കാർഡും നൽകേണ്ടതാണ്.
അവസാന തീയതി വന്നിട്ടില്ല എങ്കിലും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർ ഒരു മാസത്തിനുള്ളിൽ ഈ അവസരം ഉപേയോഗിക്കാൻ ശ്രദ്ദിക്കേണ്ടതാണ്.
നിലവിൽ വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിയുന്നതിനും പുതിയ രജിസ്ട്രേഷനും ഉള്ള സൈറ്റ് ��
https://voters.eci.gov.in/