മിത്രകുലം കമ്യൂൺ

https://chat.whatsapp.com/HOKuasNOMzw5eGaeb6oGvh

 

പ്രശ്നത്തിൽ ആയി പോകുന്ന മനുഷ്യരെ സഹായിക്കാൻ ഇഷ്ടമാണോ?

 

കൂടെ ചേർത്തു നിർത്താൻ ആളില്ലാത്തതിനാൽ വിഷമിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ?

 

അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് നമുക്ക് കുറച്ചു കൂടി നല്ല ഒരു സമൂഹം ഉണ്ടാക്കിയാലോ?

 

ഇന്ന്, 12/11/22 ന് രാത്രി 8:30 ന് നമുക്ക് ആലോചിക്കാം.

 രാത്രി 8:15 മുതൽ 100 പേർക്ക് പങ്കെടുക്കാം. താഴെ കാണുന്ന ലിങ്കിൽ തൊടണേ.

 

http://meet.google.com/xja-jybu-xqq

 

കേരളത്തിൽ ഒരു സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്ന എറണാകുളം പാലാരിവട്ടത്തെ മിത്രകുലം കമ്യൂൺ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് മുപ്പതോളം കുടുംബങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും, അവയിൽ പലതിനും സ്ഥായിയായ പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. 

 

രണ്ടാമത്തെ വർഷത്തേക്ക് കടക്കുമ്പോൾ, കൂടുതൽ മനുഷ്യർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, മിത്രകുലം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു.

 

 പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ മനസ്സിലാക്കാനും, അത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കി, നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങളുടെയും, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പോലീസ് സംവിധാനം, കോടതികൾ, കൌൺസിലിങ്, മറ്റ് അനുയോജ്യമായ പരിഹാരങ്ങളും കണ്ടെത്തി, എല്ലാ ഞായറാഴ്ചയും അവ പ്രയോജനകരമായി പ്രാവർത്തീകമാക്കാൻ മുൻകൈ എടുക്കും. 

 

ആയതിലേക്ക് സഹകരിക്കാൻ ഇഷ്ടപ്പെടുന്ന വക്കീലന്മാരുടെയും, കൌൺസിലർമാരുടെയും, വിരമിച്ച പൊലീസുകാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും ഒരു പാനൽ തയ്യാറാക്കുന്നു.

 

ഈ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും, സംഘടനകളെ യും കൂട്ടി യോജിപ്പിച്ചായിരിക്കും ഇത് പ്രാവർത്തീകമാക്കുക. 

 

ബന്ധപ്പെടുമല്ലോ. വരൂ, നമുക്കൊരുമിച്ചു, കുറച്ചു കൂടി നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം.

 

മിത്രകുലം സന്ദർശിക്കാനും ഇവിടെ താമസിക്കാനും

 

Muhsin

Manager 

*75104 18430

 

നമുക്ക് ഒരുമിച്ച്, സന്തോഷത്തോടെയുള്ള ആരോഗ്യം കണ്ടെത്താം.

 

മിത്രകുലം സമീകൃതാഹാരം

ഓരോ നേരവും സമീകൃതാഹാരം. ഓരോ ദിവസവും ശരീരത്തിൽ ആവശ്യം എത്തിച്ചേരേണ്ടുന്ന protein, fat, carbohydrates, minerals, vitamins എന്നിവ ചേർത്തുള്ള രുചികരമായ ഭക്ഷണം മിത്രകുലത്തിൽ ലഭ്യമാണ്.

 

മിത്രകുലം ഹോണെസ്റ്റ് ഷോപ്പ് : മിത്രകുലത്തില്‍ താമസിക്കുന്നവർക്ക്  വേണ്ടി തുറന്നിരിക്കുന്ന ആവശ്യ സാധനങ്ങളുടെ ഷോപ്പ്.

 

മിത്രകുലം കമ്യൂണിറ്റി കിച്ചന്‍: മിത്രകുലത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ തീൻമേശയിൽ ലഭിക്കാന്‍.

 

മിത്രകുലം മില്ലെറ്റ് കിച്ചന്‍: ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിക്കാന്‍.

 

ഉപയോഗിച്ച വസ്ത്രങ്ങളുടെ ബാങ്ക്: മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ ഞങ്ങളെ ഏൽപ്പിച്ചാല്‍, അത് തരം തിരിച്ചു വൃത്തിയാക്കി, അർഹയവരില്‍ എത്തിക്കുന്നതാണ്.

 

ഉപയോഗിച്ച കളിപ്പാട്ടങ്ങളുടെ ബാങ്ക്: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍, അർഹരായവരില്‍ ഞങ്ങള്‍ എത്തിക്കാം.

 

നിലവിൽ എറണാകുളം പാലാരിവട്ടത്തുള്ള മിത്രകുലം കമ്യൂണിന്റെ  പ്രത്യേകതകൾ :

 

1. ഓരോരുത്തർക്കും അവരവർക്ക് താങ്ങാവുന്ന ചിലവില്‍ താമസ സൗകര്യം ലഭ്യമാകുന്നു.

2. ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, താമസിക്കുന്ന മുറിയും സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി നമ്മുടെ ഒക്കെ ധാരാളം സമയം അപഹരിക്കുന്ന 3 പ്രധാന പണികളില്‍ നിന്ന് എല്ലാവർക്കും  മോചനം.

3. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിച്ച്, അതിനുള്ള യൂണിറ്റ് ഇട്ടു കൊടുക്കും.

4. ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നു.

5. കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലത്തതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം.

6. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനുള്ളത് കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം.

7. കുഞ്ഞുങ്ങൾക്ക് ശരിയായ, ശാസ്ത്രീയമായ  പേരെന്റിംഗ് ലഭ്യമാണ്.

8. കുഞ്ഞുങ്ങൾക്ക് ധാരാളം ആന്റിമാരും അങ്കിള്‍മാരും ലഭ്യമാണ്. 

9. കൂടുതല്‍ അതിഥികള്‍ വന്നാലും അവർക്ക് സൗജന്യ താമസസൗകര്യം ലഭ്യമാണ്.

10. വ്യക്തിപരമായ കാര്യങ്ങളായ മതം, ലൈംഗീകത എന്നിവയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം.

11. മത അനുകൂല/ പ്രതികൂല പ്രചാരണം, കക്ഷി രാഷ്ട്രീയ പ്രവർത്തനം എന്നിവ ഒഴിവാക്കണം. 

12. ഇഷ്ടമുള്ള ചികിത്സാ രീതി പിന്തുടരുന്നതിനോ, വ്യക്തികളുടെ സ്വകാര്യതയായ പാർട്ടി വിശ്വാസം, മതവിശ്വാസം എന്നിവക്കൊ തടസ്സമില്ല.

12. വീടുകളില്‍ പ്രശ്നങ്ങളില്‍ ആകുന്ന സ്ത്രീകൾക്കോ, പുരുഷന്മാർക്കോ, ട്രാൻസ് വ്യക്തികൾക്കോ, താൽക്കാലികമായി മാറി താമസിക്കാന്‍ സൗകര്യം ഉണ്ട്.

13. ഒന്നോ രണ്ടോ ദിവസത്തേക്ക് എറണാകുളത്തു താമസ സൗകര്യം വേണ്ടവർക്ക്  അത് ലഭ്യമാണ്.

14. ആരോഗ്യത്തിനു ഹാനികരമായ മയക്കുമരുന്ന്, മദ്യം, പുകവലി, മുറുക്ക് എന്നിവ ഇല്ല.

15. ആരോഗ്യകരമായ ഭക്ഷണം, ശീലങ്ങള്‍, വ്യായാമ മുറകള്‍, വിശ്വസിക്കാവുന്ന ബന്ധങ്ങള്‍ എന്നിവ ഉണ്ട്.

16. തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ ചർച്ച ചെയ്തു എടുക്കുന്നു.

17. ഏതെങ്കിലും കാരണവശാൽ ഇവിടെ തുടരാൻ താല്പര്യമില്ലാത്തവർക്ക്  ഒരു മാസത്തെ നോട്ടീസിൽ പിരിഞ്ഞു പോകാം.

18. വേഗതയേറിയ ഇന്റർനെറ്റ്‌ ലഭ്യമാണ്.

19. രക്തബന്ധം ഇല്ലാത്ത, ഒരു സമൂഹ കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്നു.

20. ഭൂരിപക്ഷ തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

21. നിലവിൽ ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളെയും അനുസരിക്കുന്നു.

22. കൃത്യമായ ഇടവേളകളിൽ വിവിധ വിഷയങ്ങളിൽ പഠന സൗകര്യം ഉണ്ട്.

23. വ്യത്യസ്ഥ വിഷയങ്ങളിൽ, (സാമ്പത്തിക വിഷയങ്ങൾ, ആരോഗ്യ പരിപാലനം, മനുഷ്യബന്ധങ്ങൾ, സർക്കാർ പദ്ധതികൾ, തുടങ്ങി എല്ലാം) വിദഗ്ദ അഭിപ്രായം ലഭ്യമാണ്.

24. മിത്രകുലത്തിൽ താമസിക്കുവാൻ പണം ഇല്ലാത്തവർക്ക് sponsorship ശ്രമിക്കും.

25. വിവാഹിതർ, വിവാഹ മോചിതർ, single parent, മുതിർന്ന പൗരർ, ട്രാൻസ് വ്യക്തികൾ, trans family, LGBTQIA വ്യക്തികൾ, LGBTQIA family, അവിവാഹിതർ, ഭിന്ന ശേഷിക്കാർ തുടങ്ങി എല്ലാ മനുഷ്യർക്കും ഇവിടെ താമസിക്കാം 

 

ബന്ധങ്ങൾക്ക് :

മിത്രകുലം 

0484 2996430

75104 18430

 

Anil Jose

Managing Trustee

94474 98430

Dr. Rajany T

General Secretary

94461 51489

Babuji Varkey

Treasurer

92494 14217

 

Dice Francis

Executive Trustee

94003 24484

Dain KC

Executive Trustee

Alphin Dain Joy

Executive Trustee