ഒരു അപകടം നമ്മുടെ മുൻപിൽ ഉണ്ടായാൽ സ്വയം രക്ഷപ്പെടാനും, മറ്റുള്ളവരെ രക്ഷിക്കാനും , രക്ഷാപ്രവർത്തനത്തിൽ ഉൾപെടാനും ഒരു സാധാരണക്കാരൻ എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും ?
1.അപകടത്തിൽ ക്ഷതം പറ്റിയ ആളെ vari തൂകി എടുത്തിട്ട് പോകാതെ ഇരിക്കുക.കൃത്യമായ സംവിധാനം ഉണ്ടാക്കുക. ഒരു ബെഡ്ഷീറ്റ്,2 നീളൻ കമ്പും ഉണ്ടേൽ സ്ട്രെച്ചർ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു
2. ആദ്യ മണിക്കൂറുകൾ നിർണായകമാണ്, പരമാവധി അറിയിപ്പ് കൊടുക്കുക. ആംബുലൻസ് ഹോസ്പിറ്റൽ ഭരണകൂടം എല്ലാ വിധ സഹായങ്ങളും തേടുക. ഒറ്റയ്ക്കു ഒരു മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾക്ക് പരിമിതി ഉണ്ട്.
3.അപകടത്തിനു മുൻപിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ആളുകൾ കാണും. അവരുടെ സേവനം ഉപയോഗപ്പെടുമാറും വണ്ണം നേതൃപരമായി ഇടപെടുക.
4. ഗ്യാസ് പൊട്ടി തെറി, വണ്ടി കത്തൽ, പൊട്ടിയ ലൈൻ കമ്പി അത്തരത്തിൽ രക്ഷാപ്രവർത്തകർക്ക് അപകടം സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ മുൻ കൂട്ടി കണ്ട് പെരുമാറുക.
ഫസ്റ്റ് നമ്മൾ പാനിക് ആവാതെ നോക്കാൻ ശ്രമിക്കുക. ഏതു സാഹചര്യത്തിലും മിക്കവരും ബ്ലഡ് കാണുമ്പോ തലച്ചുറ്റുന്നവരോ മറ്റോ ആവും. ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്ന് തോന്നിയാൽ മറ്റുള്ളവരുടെ (police/fire)സഹായം ഉടൻ തന്നെ ആവശ്യപ്പെടുക. അപകടത്തിൽ പെട്ടവരോട് സോഫ്റ്റായി സംസാരിച്ചു അവരെ കൂൾ ആക്കാൻ ശ്രമികുക.
അപകടത്തിൽ പെട്ടയാളെ പലക പോലുള്ള നിരപ്പായ പ്രതലത്തിൽ കിടത്തി എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കണം കോരിയെടുത്ത് കൊണ്ടുപോകുന്ന നമ്മുടെ രീതി ഒടിവ് പോലുള്ളവ സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ഗുരുതരമാവും കുടിക്കാൻ വെള്ളം കൊടുക്കരുത് ഇൻ്റേണൽ bleeding ഉണ്ടെങ്കിൽ അപകടം കൂടും
മാസ്സ് casuality ഉണ്ടാകുമ്പോൾ നമുക്ക് ഒരുമിച്ച് എല്ലാരേയും രക്ഷിക്കാൻ സാധിക്കില്ല.. ആദ്യം തന്നെ ബന്ധപ്പെട്ട അധികാരികളെ വിളിച്ചു അപകട വിവരം അറിയിക്കുക... എന്ത് തരം അപകടം ആണ് ഉണ്ടായത്,അപകടം ഉണ്ടായ സ്ഥലം, എത്ര ആളുകൾക്ക് പരുക്ക് പറ്റി കാണും (ഏകദേശ കണക് ), സഹായത്തിനു നിലവിൽ ആരൊക്കെ ഉണ്ട്, സഹായിക്കാൻ വരുന്നവർ കരുതേണ്ട വസ്തുക്കൾ എന്നീ കാര്യങ്ങൾ വിളിച്ചു പറയേണ്ട ആളുകളെ വിളിച്ചു പറയുക...
ഓരോ തുള്ളി രക്തവും വിലപ്പെട്ടതാണ്... അപകടം ഉണ്ടാകുമ്പോൾ ആളുകൾ മരിക്കാൻ ഉള്ള ഒരു കാരണം ശരീരത്തിൽ നിന്നും രക്തം നഷ്ട്ടപെടുന്നത് ആണ്... ശരീരത്തിൽ നിന്ന് രക്തം നഷ്ടപെടുന്ന വഴി ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും, അത് കാരണം മരണത്തിലേക്ക് വളരെ വേഗം നീങ്ങുന്നു... ഇത് തടയാൻ bleeding ഉണ്ടാകുന്ന സ്ഥലം അമർത്തി പിടിക്കുകയും, എന്തെങ്കിലും തുണി പോലെ ഉള്ള വസ്തു ഉപയോഗിച്ച് മുറുവിനു മുകളിൽ കെട്ടി രക്തം വാർന്ന പോകുന്നത് തടയാൻ ശ്രെമിക്കുക ... ഓരോ തുള്ളി രക്തവും വളരെ വിലപ്പെട്ടതാണ്...
എല്ലാ first aid training ലും ആദ്യം സ്വയരക്ഷക്ക് ആണ് പ്രാധാന്യം.
ഒറ്റക്ക് ആണെങ്കിൽ മനസ്സാന്നിധ്യം കൈവിടാതെ സഹായത്തിനു ഏറ്റവും പെട്ടെന്ന് എത്താവുന്ന ആളുകളെ വിളിക്കുക. വളരെ പെട്ടെന്ന് തന്നെ പോലീസ് ഫയർ ഫോഴ്സ് എന്നിവയെ അറിയിക്കുക.
ടീം work ആണ് ഏതൊരു സ്ഥലത്തും ആവശ്യമായി വരിക. നമ്മുടെ ചുറ്റുമുള്ള ആളുകൾക്ക് ഏതൊക്കെ തരത്തിൽ ഉള്ള സഹായം ചെയ്യാൻ ആവുമോ അതെല്ലാം ഉപയോഗ പെടുത്തുക.
,ഏത് തരത്തിൽ ഉള്ള അപകടം aanennathinu അനുസരിച്ച് ആണ് ബാക്കി kaaryangal, ആളുകൾ കുടുങ്ങി കിടക്കുന്ന തരത്തിൽ, ട്രെയിൻ, ബസ്സ്, തുടങ്ങിയ അപകടങ്ങളിൽ എല്ലാം aa സാഹചര്യത്തിൽ നിന്ന് purathethikuka എന്നതാണ് ആദ്യ വഴി. അതിന് ചില്ലുകൾ ഉടച്ചും emergency ഡോറുകൾ തുറന്നു എല്ലാം സാധാരണ കാണുന്ന രീതികൾ ഉണ്ട്. ഇവിടെയും നമ്മുടെ ജീവൻ അപകടത്തിൽ ആവും എന്ന് thonnunnidath അത് ചെയ്യാതിരിക്കുക. പല അപകടങ്ങളിലും ആളുകളെ വലിച്ച് എടുക്കുന്നത് കാണാറുണ്ട്, ചിലരുടെ എങ്കിലും മരണത്തിന് ഈ രീതി കാരണം aavaarund. കഴിയുന്നതും ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ കൂടുതൽ ക്ഷതം ഉണ്ടാക്കാതെ എടുത്ത്, ആശുപത്രിയിൽ എത്തിക്കാൻ സൗകര്യം കിട്ടുന്നത് വരെ തറ നിരപ്പിൽ കിടത്തുക. വാഹനത്തിലേക്ക് കൊണ്ട് പോകുമ്പോഴും, വാഹനത്തിലും പരമാവധി നിവർത്തി തന്നെ കൊണ്ട് പോകുക.
കൂടുതൽ ആളുകൾ ഹോസ്പിറ്റലിൽ പോകാതെ, അപകട സ്ഥലത്ത് സഹായം ചെയ്യുക.
രക്തം പോകുന്ന രക്തപ്രവാഹം ഉള്ള ഭാഗങ്ങളിൽ ചെറുതായി അമർത്തി പിടിക്കാം.
അപകട സ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ മുൻകൈ എടുക്കുന്നത് പോലും വളരെ നിർണായകം ആണ്. കാരണം ഓരോ secondumum vilappedthaanu.
പോലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ പ്രവർത്തനത്തെ thadassappeduthathe നിയന്ത്രിക്കുക.
നമ്മുടെ നാട്ടിൽ അപ്കടം നടന്നാൽ aa area കൂടുതൽ അറിയാവുന്നവർ എന്ന സ്ഥിതിക്ക്, വാഹനങ്ങൾ രക്ഷ പ്രവർത്തകർക്ക് ആവശ്യമായ സാധനങ്ങൾ എന്നിവ അറേഞ്ച് ചെയ്യാൻ സഹായിക്കുക.
Nb: ഒരിക്കലും ചെയ്യരുത്...അപകടത്തിൽ പരിക്കേറ്റവർക്ക് വെള്ളം നൽകുക, തല വഴി വെള്ളം കോരി ഒഴിക്കുക..ഇത് ഒരു പക്ഷെ ആശുപത്രിയിൽ എത്തിച്ചാൽ പോലും രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കാം.