സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക, ഒഴിഞ്ഞുപോകാൻ പറയുക ഒക്കെ ഗുരുതര കുറ്റം ആണ്


.മേൽകാണുന്ന ചിത്രത്തിലെ വഴി എന്റെ വീട്ടിലേക്ക് ഉള്ളതാണ്..പ്രമാണത്തിൽ അത് അനുവധിച്ചിട്ടും ഉണ്ട്..എന്നാൽ എന്റെ അയൽവാസി ( 3 വീട് ആണ് ഒരു പ്ലോട്ടിൽ..അതിൽ 3 മത്തെ വീടാണ് എന്റേത്..ബാക്കി രണ്ടും ഒരു കുടുംബത്തിലെ സഹോദരങ്ങൾ ആണ് വാങ്ങിയത് ) മേൽപറഞ്ഞ സഹോദരങ്ങൾ കാർ, ബൈക്ക് എന്നിവ മനപൂർവം പാർക്ക് ചെയ്തു എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുണ്ട്..അല്പം ഗുണ്ടായിസവും കൂടി ഉണ്ട് അവർക്ക്...പോലീസിൽ പരാതി നല്കിയിയിട്ടും അവർക്ക് കുലുക്കം ഇല്ല..സ്വാധീനം ഉള്ളവർ ആണ്..അവരുടെ ആവശ്യം ഞാൻ അവിടുന്ന് മാറി പോകണം എന്നാണ്..അവർ ഉന്നത ജാതിയിൽന പ്പെട്ടവർ ആണെന്നും അവർ ദിവസവും ഈ വഴിയിൽ കോലം വരയ്ക്കുന്നതിനാൽ ഞാൻ ആ ഭാഗത്ത് പ്രവേശിക്കാൻ പാടില്ല എന്നാണ് അവരുടെ ആവശ്യം..പട്ടിക ജാതിയിൽ പെട്ട ആൾ ആണ് ഞാൻ..അതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം.കാരണം...ദയവായി ഇതിനൊരു പരിഹാരം നിര്ദേശിക്കണം...

നിങ്ങൾ വെറുതെ ഇതൊക്കെ പറഞ്ഞു ഒരു police complaint കൊടുത്താൽ അവൻ്റെ കാര്യം ഗുധാവഹ ആവും. SC ST Act 1989 വെച്ച് കേസ് എടുക്കാൻ പറയണം.
എല്ലാ Police station ൻ്റെ മുന്നിൽ തന്നെ വലിയ ബോർഡ് വെച്ചിട്ടുണ്ട്. അതിൽ മേൽത്തരം പ്രവർത്തികൾക്ക് എതിരെ എന്തൊക്കെ ചെയ്യാം എന്നും എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.
ഇതിലെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക, ഒഴിഞ്ഞുപോകാൻ പറയുക ഒക്കെ ഗുരുതര കുറ്റം ആണ്. 3yr ഒക്കെ തടവ് ശിക്ഷ ഉണ്ടെന്ന് ആണ് അറിവ്.
ഇതിനെല്ലാം മുൻപേ അവർക്കെതിരെ maximum തെളിവുകൾ (audio/video/photo) ശേഖരിക്കാൻ ശ്രമിക്കുക.
വക്കീൽ സഹായം അവശ്യം ആണെങ്കിൽ പോലീസ് സ്റ്റേഷനിൽ പറഞാൽ free ആയി Govt. വക്കീലിനെ arrange ചെയ്തു തരും.
ഒരു കാരണവശാലും ഒത്തുതീർപ്പിന് നിൽക്കരുത്. പരാതി പിൻവലിക്കുന്നത്. കാരണം, അറിയാവുന്ന ഒരാളുടെ ഇതേ പ്രശ്നം കണ്ട അനുഭവത്തിൽ അവർ ഒത്തുതീർപ്പ് കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ തിരികെ ഒരു കള്ളകേസ് കൊടുത്തു. കുറച്ചു അതിൻ്റെ പിറകെ നടക്കേണ്ടി വന്നെങ്കിലും, മുൻവൈരാഗ്യം, ജാതീയ അധിക്ഷേപം എന്നിവ മൂലം ഉണ്ടാക്കിയ കള്ളകേസാണെന്ന് കോടതി വിധിക്കും (തെളിവ് ഒന്നും ഇല്ലെങ്കിൽ).
അങ്ങനെ എന്തെങ്കിലും കള്ള കേസ് ഉണ്ടായാൽ നേരെ ഹൈകോടതിയിൽ പോയി ആ FIR നു എതിരെ ഒരു Quash petition കൊടുത്താൽ മതി (ഇത് ഞങ്ങൾക്ക് അറിയില്ലായിരുന്നു). അവർ കൊടുത്ത complaint cancel ആയിക്കൊളും.
അവർ എന്തൊക്കെ ചെയ്താലും യാതൊരു കാരണവശാലും അവരുടെ പറമ്പിൽ പ്രവേശിക്കുകയോ അസഭ്യ വാക്കുകൾ പറയുകയോ അക്രമാസക്തനാവുകയോ അവരുടെ വസ്തുക്കൾ നശിപ്പിക്കുകയോ അവരെ ജാതി പേര് വിളിക്കുകയോ ചെയ്യരുത്.