ഓഫീസിൽ / വകുപ്പിൽ നിന്നും പിരിച്ചു വിടപ്പെട്ട ആളുകളെ സംബന്ധിച്ച വിവരങ്ങൾ.

 

 

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 

 അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 phone:

email:

വിഷയം : ഈ ഓഫീസിൽ / വകുപ്പിൽ നിന്നും കഴിഞ്ഞ _ _ _ _ _ _ വർഷത്തിൽ പിരിച്ചു വിടപ്പെട്ട ആളുകളെ സംബന്ധിച്ച വിവരങ്ങൾ. 

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

ആവശ്യപ്പെട്ടിരുന്ന രേഖകളുടെ പകർപ്പുകൾ ഒരു cd/dvd ആയി ലഭ്യമാക്കാൻ താത്പര്യപ്പെടുന്നു. 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ ( ഈ മാസത്തിനു മുൻപുള്ള _ _ _ _ _ _ _  മാസത്തെ വിവരങ്ങൾ)

1. ഈ ഓഫീസിൽ / വകുപ്പിൽ നിന്നും എത്ര പേരെ  പിരിച്ചു വിട്ടു?

2. പിരിച്ചു വിടപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും തസ്തികയും പിരിച്ചു വിടപ്പെട്ട തിയതിയും താരിക 

3.ഓരോരുത്തരെയും ഏതു കുറ്റത്തിനാണ് പിരിച്ചു വിട്ടത് എന്ന് വിശദമാക്കുക 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: