താങ്കൾക്കെതിരെ സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ കേസു നിലവിലുണ്ടോ....?

താങ്കൾക്കെതിരെ  സംസ്ഥാനത്തെ  ഏതെങ്കിലും  പോലീസ്  സ്റ്റേഷനിൽ കേസു നിലവിലുണ്ടോ....?

ആർക്കുവേണമെങ്കിലും നിരപരാധിയായ  ഒരു വ്യക്തിയെ എതിർകക്ഷിയാക്കി  പോലീസിൽ  പരാതി നൽകി അവിഹിത സ്വാധീനത്തിൽ  കേസെടുപ്പിക്കാം...

 

താഴെക്കൊടുക്കുന്ന മാതൃകയിൽ  ഒരു വിവരാവകാശ അപേക്ഷ തയ്യാറാക്കി  പോലീസ്  ആസ്ഥാനത്തേക്കയച്ചാൽ  എത്രയും പെട്ടെന്ന്  രേഖാമൂലം വിവരം ലഭിക്കും.

 

മാതൃക (ജോസ്പ്രകാശ്  കിടങ്ങൻ  ).

 

  Registerd with A. D

 

 

വിവരാവകാശനിയമം  2005 പ്രകാരമുള്ള  അപേക്ഷ വകുപ്പ്  7 (1).

 

 

അപേക്ഷകൻ

 

(പൂർണ്ണ വിലാസം

 പിൻകോഡ് സഹിതം )

 

സ്വീകർത്താവ്

 

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ  ഓഫീസർ

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്,

തിരുവനന്തപുരം.

 

സർ,

    ------പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന എനിക്കെതിരായി  ടി സ്റ്റേഷനിലോ, സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിലോ ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും  കേസോ, കേസുകളോ -------തീയതിയായ  ഇന്നേ ദിവസം വരെ  നിലവിലുണ്ടെങ്കിൽ ആയതു സംബന്ധിച്ചുള്ള  വിശദ വിവരങ്ങൾ എനിക്ക് തപാലിലൂടെയുള്ള  മറുപടിയായി  അറിയിക്കണമെന്നപേക്ഷിക്കുന്നു. ഈ അപേക്ഷയിലാവശ്യപ്പെട്ടിട്ടുള്ള വിവരം പോലീസ് ആസ്ഥാനത്തു ലഭ്യമല്ലെങ്കിൽ  വിവരാവകാശനിയമം -2005 വകുപ്പ് 6 (3) പ്രകാരം  എന്റെ ഈ  അപേക്ഷ  സംസ്ഥാനത്തെ  എല്ലാ പോലീസ്  സ്റ്റേഷനുകളിലേക്കും കൈമാറി  എനിക്കു വിവരലഭ്യത  ഉറപ്പാക്കേണ്ടതാണ്.

ഈ  അപേക്ഷയിലാവശ്യപ്പെട്ടിട്ടുള്ള വിവരം മനസ്സറിയാത്ത കുറ്റത്തിന് കള്ളക്കേസുകളിൽ പെടാതെ  സമാധാനത്തോടെ ജീവിക്കുന്നതിനുള്ള  എന്റെ " സ്വാതന്ത്ര്യം " സംബന്ധിച്ചുള്ളതായതിനാൽ  വിവരാവകാശ നിയമം- 2005 വകുപ്പ് 7 (1) അനുശാസിക്കുന്ന പ്രകാരം ഈ  അപേക്ഷ കൈപ്പറ്റി 48 ( നാൽപ്പത്തിയെട്ട്  ) മണിക്കൂറുകൾക്കകം എനിക്കു മറുപടി  അയക്കണമെന്നും  അറിയിക്കുന്നു.

 

വിശ്വാസപൂർവം,

 

      അപേക്ഷകൻ

              s/d

        പേര്

 

സ്ഥലം

തീയതി.

 

 

(അപേക്ഷയിൽ  10 രൂപയ്ക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ചിരിക്കണം. റെജി. തപാലിൽ  acknowledgement കാർഡ് സഹിതം  അയക്കുക.യാതൊരു കാരണവശാലും അപേക്ഷകന്റെ  മൊബൈൽ ഫോൺ  നമ്പർ വയ്ക്കരുത് ).