ദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളും നിയമനടപടികളും സംബന്ധിച്ച വിവരങ്ങള്‍
സ്വീകര്‍ത്താവ്: സംസ്ഥാന പൊതുവിവരവകാശ അധികാരി,
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കാര്യാലയം, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695001.
വിഷയം: 2019-2020, 2020-2021, 2021-2022, 2022-2023 എന്നീ കാലഘട്ടങ്ങളില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നതും നിലവില്‍ ചെയ്യുന്നതുമായ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ളതോ, അവര്‍ പങ്കാളികളായതോ ആയ ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങളും, നിയമ-വിരുദ്ധ പ്രവര്‍ത്തികളും, ദേശദ്രോഹ പ്രവര്‍ത്തികളും ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് (HOME DEPARTMENT) അഡീഷണല്‍ ചീഫ് സെക്രട്ടറിയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവിയും കീഴുദ്യോഗസ്ഥരും ഭരണഘടനാനുസൃതം കൈകൊണ്ടിട്ടുള്ള നിയമനടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് തയ്യാറാക്കിയ 2005 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന: ഈ കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കിയിരുന്ന പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ നടന്നിട്ടുള്ളതും, നടന്നു കൊണ്ടിരിക്കുന്നതുമായ അന്വേഷണങ്ങളും, അതുമായി ബന്ധപ്പെട്ട് പ്രമുഖമായ പത്ര-ദൃശ്യ-ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും, അവിടെ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള സ്റ്റേറ്റ്മെന്റുകള്‍, ഇന്റര്‍വ്യൂകള്‍, വിശദീകരണങ്ങള്‍.
മാന്യരേ,
ചുവടെ ചേര്‍ക്കുന്നവയുടെ വിവരങ്ങള്‍ അറിയണം.
(1) 2019-2020, 2020-2021, 2021-2022, 2022-2023 എന്നീ കാലഘട്ടങ്ങളില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നതും നിലവില്‍ ചെയ്യുന്നതുമായ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ളതോ, അവര്‍ പങ്കാളികളായതോ ആയ ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങളും, നിയമ-വിരുദ്ധ പ്രവര്‍ത്തികളും, ദേശദ്രോഹ പ്രവര്‍ത്തികളും ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് (HOME DEPARTMENT) അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മുമ്പാകെ എത്ര ഫയലുകള്‍ ഔദ്യോഗികയായി എത്തിയിട്ടുണ്ട് എന്ന വിവരം.