ജില്ല രാഷ്ട്രീയ നേതാക്കന്മാരുടെ ദ്വിവത്സര സ്വത്തുക്കളുടെ വിവരം
പ്രേഷിതൻ
ചെഷെയർ
...................
സ്വീകർത്താവ്
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
കേരള ലോകായുക്‌ത,
നിയമസഭ കോംപ്ലക്സ്,
വികാസ് ഭവൻ,
തിരുവനന്തപുരം - 695 033
സർ,
വിഷയം :- ജില്ല രാഷ്ട്രീയ നേതാക്കന്മാരുടെ ദ്വിവത്സര സ്വത്തുക്കളുടെ വിവരം ലഭിക്കുന്നത് സംബന്ധിച്ച് :-
സൂചന :-
1) വിവരാവകാശ നിയമം,2005, വകുപ്പ് 6(1).
2) കേരള ലോകായുക്ത ആക്ട്,1999, വകുപ്പ് 2(ഒ)((ix), 22(1),22(2).
സൂചന 1 പ്രകാരമുള്ള ഈ അപേക്ഷ സമർപ്പിക്കുന്നത്, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുള്ള സി. പി. എം., സി. പി. ഐ എന്ന രാഷ്രീയകക്ഷിയുടെ ജില്ല സെക്രെട്ടറിമാരുടെയും, കോൺഗ്രസ്, ബി. ജെ. പി ജില്ല പ്രസിഡന്റുമാരുടെയും കഴിഞ്ഞ 10 വർഷക്കാലം (2013-2023) ലോകയുക്തയിൽ, മേൽസൂചിപ്പിച്ച പൊതു ജനസേവകൻ എന്ന പദവിയിൽ (വകുപ്പ് 2(ഒ)(ix) ഫയൽ ചെയ്തിട്ടുള്ള ദ്വിവത്സര വസ്തുവിവരങ്ങളുടെ പകർപ്പ് ലഭിക്കുന്നതിനു വേണ്ടിയാണ്. ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അക്കാര്യത്തിൽ ലോകായുക്ത സ്വീകരിച്ചിട്ടുള്ള നിയമ നടപടികൾ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പും നൽകാൻ അപേക്ഷിക്കുന്നു.
ടി വിവരങ്ങൾ കഴിയുന്നതും വേഗം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു.
സവിനയം,
ചെഷെയർ
ഫോൺ നമ്പർ -
4/9/2023