വീട്ടിൽ സൂക്ഷിക്കുന്ന സ്വർണ്ണത്തിന് നികുതി കൊടുക്കണോ
നിങ്ങൾക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം, വീട്ടിൽ സൂക്ഷിക്കുന്ന സ്വർണ്ണത്തിന് നികുതി കൊടുക്കണോ? എങ്ങനെയാണ് നികുതി ഈടാക്കുന്നത്?
<<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>>
ഇതാണ് നമ്മൾ ഇന്നത്തെ ലേഖനത്തിൽ പ്രതിപാദിക്കാൻ പോകുന്നത്.
<<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>><<>>
ഭാരതീയരെ സംബന്ധിച്ചിടത്തോളം, സ്വർണം എന്ന് പറയുന്നത് ഒരു മൂല്യമേറിയ ലോഹം മാത്രമല്ല. ഇത്, വെറുമൊരു നിക്ഷേപ മാർഗ്ഗം മാത്രമല്ല. പിന്നെയോ, പാരമ്പര്യം, ആചാരം, സ്നേഹം അങ്ങിനെ പല വൈകാരികതയെ കൂടി അത് പ്രതിനിധാനം ചെയ്യുന്നു. അങ്ങിനെ, സ്വർണം സൂക്ഷിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നത് പോലെ തന്നെ, നമ്മിൽ പലരെയും അലട്ടുന്ന ആശയക്കുഴപ്പം നിറഞ്ഞ ഒരു ചോദ്യമാണ് എത്രത്തോളം സ്വർണം നിയമപരമായി സൂക്ഷിക്കാം എന്നത്.
സ്വർണം നമുക്ക് പല രീതിയിൽ സൂക്ഷിക്കാം. ആഭരണങ്ങളായി, നാണയങ്ങളായി, കട്ടകളായി അങ്ങിനെ പല ഭൗതിക രൂപങ്ങളിലും നമുക്ക് സ്വർണം സൂക്ഷിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ, നമുക്ക് സ്വർണം ഡിജിറ്റലായും, ബോണ്ടുകളായും, ETF ആയും, mutual fund ആയും ഒക്കെ നമുക്ക് സ്വർണം സൂക്ഷിക്കാൻ സാധിക്കും. നിക്ഷേപങ്ങളുടെ സ്വഭാവം അനുസരിച്ച് അവയുടെ നികുതി സമ്പ്രദായത്തിലും വ്യത്യാസമുണ്ട്.
ആദ്യം തന്നെ പറയട്ടെ, ഒരാൾക്ക് എത്ര സ്വർണം സൂക്ഷിക്കാം എന്നതിന് ഒരു പരിധി എവിടെയും നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പരിധിയിൽ കൂടുതൽ ഭൗതീക സ്വർണം ആഭരണ രൂപത്തിൽ കൈവശം വെച്ചാൽ, അത് നികുതി അടച്ച വരുമാനത്തിലൂടെ സമ്പാദിച്ചതാണെന്ന് തെളിയിക്കേണ്ട ബാധ്യത നമ്മുടേതാണ്. എന്നിരുന്നാലും പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച സ്വർണ ആഭരണങ്ങൾ ഈ പരിധിയിൽ വരുന്നതല്ല. പാരമ്പര്യമായി ലഭിച്ച സ്വർണം, അത് തെളിയിക്കാനായി അവകാശ പത്രം സൂക്ഷിക്കുന്നത് നന്നായിരിക്കും. അതുപോലെ സമ്മാനമായി ലഭിക്കുകയാണെങ്കിൽ ഒരു സമ്മാൻ ഉടമ്പടി തയ്യാറാക്കി വെക്കുന്നതും നന്നായിരിക്കും. ഇനി എന്താണ് ഈ പറഞ്ഞ പരിധി എന്ന് കൂടി നമുക്ക് നോക്കാം. ഒരു വ്യക്തിക്ക് ഉറവിടം വ്യക്തമാക്കാതെ കൈവശം വെക്കാവുന്ന സ്വർണത്തിൻ്റെ അളവ് ഇപ്രകാരമാണ്. വിവാഹിതയായ സ്ത്രീ - 500gm; അവിവാഹിതയായ സ്ത്രീ - 250gm; വിവാഹിതനോ അവിവാഹിതനോ ആയ ആൺ - 100gm. നാണയമായോ കട്ടയായോ സൂക്ഷിക്കുന്ന സ്വർണം ഈ പരിധിയിൽ വരുന്നില്ല. അവ സൂക്ഷിക്കണമെങ്കിൽ അവ വാങ്ങിയ പണത്തിൻറെ ഉറവിടം തെളിയിക്കുന്ന രേഖകളും വാങ്ങിയ ബില്ലും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആദായ നികുതി വകുപ്പിൻറെ raid നടക്കുമ്പോൾ ഇപ്രകാരം, പരിധിയിൽ കൂടുതലുള്ള, സ്രോതസ്സ് വെളിപ്പെടുത്താൻ സാധിക്കാത്ത സ്വർണം, കണ്ടു കെട്ടി കൊണ്ടു പോകാനുള്ള അവകാശം ഉദ്യോഗസ്ഥർക്കുണ്ടായിരിക്കും.
നിയമാനുസൃത സ്രോതസ്സിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഡിജിറ്റൽ ഗോൾഡ്, ബോണ്ട്, ETF, mutual fund എന്നിവ വാങ്ങുന്നതെങ്കിൽ, അതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല.
ഡിജിറ്റൽ ഗോൾഡ് വില്പന നടത്തുമ്പോൾ മൂല്യവർധന നികുതി നിയമനങ്ങൾ ബാധകമായിരിക്കും.
sovereign gold bond ൻറെ കാലാവധി 8 വർഷമാണ്. ഈ കാലയളവിൽ 2.5% വാർഷിക പലിശ ലഭിക്കും. ഈ പലിശ അതാത് വർഷങ്ങളിൽ നികുതി വിധേയമാണ്. എന്നിരുന്നാലും, ബോണ്ടിൻറെ കാലാവധി എത്തുമ്പോൾ ലാഭം ഉൾപ്പെടെ കിട്ടുന്ന തുക പൂർണമായും നികുതി രഹിതമാണ്.
ETF, mutual fund തുടങ്ങിയവ സാധാരണ സെക്യൂരിറ്റി ഇടപാടുകൾ നടത്തുന്നത് പോലെ തന്നെ നടത്താവുന്നതും, അതേ രീതിയിൽ തന്നെ നികുതി വിധേയവുമാണ്.
സ്വർണം അല്ലെങ്കിൽ ഇവിടെ പ്രതിപാദിച്ചിട്ടുള്ള അവയുടെ വകഭേദങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന ദീർഘകാല മൂല്യവർദ്ധന ലാഭത്തിന്മേലുള്ള നികുതി, അവ വിറ്റുകിട്ടിയ മുഴുവൻ തുകയും താമസ യോഗ്യമായ വീട് വാങ്ങുന്നതിലൂടെയോ tax savings bond വാങ്ങുന്നതിലൂടെയോ ഒഴിവാക്കാൻ സാധിക്കും