വിദേശത്തു നിന്നും സ്വർണം കൊണ്ടുവരാനുള്ള നിയമങ്ങൾ എന്തൊക്കെയാണ്
വിദേശത്തു നിന്നും സ്വർണം കൊണ്ടുവരാനുള്ള നിയമങ്ങൾ എന്തൊക്കെയാണ്
ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടുവരുന്ന ഒരു യാത്രക്കാരൻ സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ 38.5% നൽകേണ്ടിവരും. ചട്ടങ്ങൾ അനുസരിച്ച്, സ്വർണ്ണത്തിന്റെ (ആഭരണങ്ങൾ ഉൾപ്പെടെ) ഭാരം ഒരാൾക്ക് 1 കിലോയിൽ കൂടരുത്. നിയമങ്ങൾ പാലിച്ചുകൊണ്ട്, നിങ്ങൾക്ക് ഡ്യൂട്ടിക്ക് അധിക പണം നൽകേണ്ടതില്ലെങ്കിൽ, നിങ്ങൾ സ്വർണ്ണത്തിന്റെ മൂല്യം ഡ്യൂട്ടി-ഫ്രീ പരിധിയിൽ സൂക്ഷിക്കണം.
സ്ത്രീ യാത്രക്കാർക്ക്, ഡ്യൂട്ടി ഫ്രീ ആയി , 1,00,000 രൂപയിൽ കുറവ് മൂല്യമുള്ള സ്വർണം കൊണ്ടുവരാം
CBIC പ്രകാരം, ഒരു വർഷത്തിലേറെയായി വിദേശത്ത് താമസിക്കുന്ന ഒരു പുരുഷ യാത്രക്കാരന് പരമാവധി 50,000 രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം
നിങ്ങൾ 6 മാസത്തിലധികം വിദേശത്ത് താമസിച്ചിട്ടുണ്ടെകിൽ 1 കിലോ ഗോൾഡ് ബാർ (ആഭരണം പറ്റില്ല ) 10% കസ്റ്റമസ് ഡ്യൂട്ടിയും 5% Cess അടച്ചു കൊണ്ടുവരാൻ പറ്റും. CBIC വെബ്സൈറ്റിൽ ഇത് പറഞ്ഞിട്ടുണ്ട്