സ്വർണ്ണ സ്കീമിൽ ഉൾപ്പെട്ടവരെ പഴയ സ്വർണ്ണ വിൽപ്പനയിൽ കൊള്ള ചെയ്യുന്നു.
Join AntiCorruption Team to make the world better
Join AntiCorrutption Team
1. xxx xxx xxx xxx സ്വർണ്ണ സ്കീമിൽ ഉൾപ്പെട്ടവരെ പഴയ സ്വർണ്ണ വിൽപ്പനയിൽ കൊള്ള ചെയ്യുന്നു.
2. നമ്മുടെ പല ജ്വല്ലറിയിലും ഉപഭോക്താക്കളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി അഡ്വാൻസ് ബുക്കിംഗ് സ്കീം നടപ്പിലിക്കാറുണ്ട്, ഒരു തുക അഡ്വാൻസായി നൽകി സ്വർണ്ണം ബുക്ക് ചെയ്യുന്നവർക്ക് എപ്പോൾ സ്വർണ്ണം എടുത്താലും അന്ന് ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വർണ്ണം നൽകുന്നതാണ് ഈ സ്കീം. xxx xxx xxx xxx വ്യാപകമായി ഈ സ്കീം നടപ്പിലാക്കാറുണ്ട് അവരുടെ ഈ പദ്ധതിയിൽ ആളുകൾ ധാരാളമായി ചേരാറുമുണ്ട്. ജ്വല്ലറികൾ സ്വർണ്ണ മൊത്ത വ്യാപാരികൾക്ക് സ്കീമിനനുസരിച്ച് സ്വർണ്ണം ബുക്ക് ചെയ്യുന്നതിനാൽ ഈ വ്യാപാരത്തിൽ ഒരു നഷ്ടവും ജ്വല്ലറിക്കാർക്കില്ല.
3. xxxലെ xxx xxx xxx ഈ സ്കീമിൽപ്പെട്ട ഒരു ഉപഭോക്താവിലെ പഴയ സ്വർണ്ണ വിൽപ്പനയിൽ കാര്യങ്ങൾ പറയാതെ വഞ്ചിച്ച വിഷയം പച്ച വെളിച്ചം Pacha Velicham ത്തിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് അവരുമായി ഇന്ന് രാവിലെ ജ്വല്ലറിയിലെത്തി, ജ്വല്ലറിക്കാരുമായി സംസാരിച്ചു. ബുക്ക് ചെയ്ത ദിവസത്തെ സ്വർണ്ണ വിലയ്ക്ക് ഇവർ സ്വർണ്ണം നൽകാൻ തയ്യാറായെങ്കിലും, പഴയ സ്വർണ്ണത്തിന് വാങ്ങുന്ന ദിവസത്തെ വില നൽകാതെ ബുക്ക് ചെയ്ത ദിവസത്തെ വിലയാണ് നൽകിയത്.
4. ഈ വിഷയം അവിടെയെത്തി ഉന്നയിച്ചപ്പോൾ ഇതാണ് നമ്മുടെയെന്നല്ല ഏല്ലാ ജ്വല്ലറിയുടെയും രീതി എന്നാണ് ഇവർ പറഞ്ഞത് ,അത്തരം കച്ചവടം ആര് നടത്തിയാലും ഇവിടെ നടക്കില്ല ഇത് കൊള്ളയാണ് എന്ന നിലപാടിൽ ഉറച്ചു നിന്നതിനെ തുടർന്ന് അവർ പഴയ സ്വർണ്ണം തിരിച്ചു തരാം എന്ന് പറഞ്ഞു.ഈ വീഡിയോ ചിത്രീകരിച്ചതിന് ശേഷമാണ് മറ്റൊരു കാര്യമറിയുന്നത്, പഴയ സ്വർണ്ണത്തിന് ആ ദിവസത്തെ വിലയാണ് കൂട്ടിയതെന്ന് ഇവരോട് പറയാതെയാണ് ഈ തട്ടിപ്പ് നടത്തിയത് എന്നറിയുന്നതും, സ്വരം കടുപ്പിച്ചതിനെ തുടർന്ന് അവർ പഴയ സ്വർണ്ണവില കൃത്യമായി നൽകാൻ തയ്യാറായി.ഇത്തരം ഇടപെടലിൻ്റെ ഫലമായി 60,000ത്തിൽപ്പരം രൂപയാണ് ജ്വല്ലറിയിൽ നിന്ന് ഉപഭോക്താവിന് തിരികെ ലഭിച്ചത്.
5. ഈ വിഷയം അതീവ ഗുരുതരമാണ്, ഇവർ നൽകുന്ന ബില്ല് പോലും പലരും പരിശോധിക്കാറില്ല, ഈ തട്ടിപ്പ് ഒറ്റപ്പെട്ടതല്ല ഈ സ്കീമിൽ ഉൾപ്പെട്ട പലരെയും പഴയ സ്വർണ്ണ വിൽപ്പനയിൽ ഇവർ ഈ രീതിയിൽ വഞ്ചിച്ചിട്ടുമുണ്ട്. എല്ലാവരാലും വഞ്ചിക്കപ്പെടുന്നവരായി നമ്മൾ മാറി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് നമ്മുക്ക് വേണം. xxx xxx xxx പറയുന്നതുപോലെ xxxലെ എല്ലാ ജ്വല്ലറിയും ഇത്തരം തട്ടിപ്പുകളാണ് ഈ സ്കീമിൻ്റ പരിധിയിൽ നടത്തുന്നതെങ്കിൽ അത് കൊള്ളയാണ് ,അത് അവർ നിർത്തി കൊള്ളണം.