ഒരു വസ്തുവിൽ നിന്നും മണ്ണെടുക്കുമ്പോൾ അടുത്ത വസ്തുവിൻ്റ അതിരിൽ നിന്നും വിട്ടു മാത്രമേ മണ്ണെടുക്കുവാൻ പാടുള്ളു

ഒരു വസ്തുവിൽ നിന്നും മണ്ണെടുക്കുമ്പോൾ അടുത്ത വസ്തുവിൻ്റ അതിരിൽ നിന്നും  വിട്ടു മാത്രമേ മണ്ണെടുക്കുവാൻ പാടുള്ളു

 

അതിരിൽ നിന്ന് മാത്രമല്ല മണ്ണ് എടക്കുന്നതിന് വരെ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് ആവശ്യമാണ്.

സ്വന്തം സ്ഥലമാണെന്ന് കരുതി നമുക്ക് തോന്നുന്നത് പോലെ കുഴിക്കാനോ മണ്ണ് നീക്കം ചെയ്യാനോ നിയമം അനുവദിക്കുന്നില്ല മാത്രമല്ല അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ചെയ്യാൻ പാടില്ല.

 

കേരള പഞ്ചായത്ത് റൂൾ പ്രകാരം 1.5 മീറ്ററിൽ കൂടുതൽ താഴ്ത്തുന്നു എങ്കിൽ എത്ര താഴുന്നോ അത്രയും അതിരിൽ നിന്ന് വിടണം എന്നാണ്. പിന്നെ

ചില പഞ്ചായത്ത് പെർമിറ്റ് തരണം എങ്കിൽ retaining wall ചെയ്യും എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്

plot sub ഡിവിഷന്‍ ഉണ്ടെങ്കില്‍ മാത്രമേ development permit ആവശ്യമുള്ളൂ നിലവില്‍..കേരള പഞ്ചായത്ത്/മുനിസിപ്പല്‍ building rules 2019 പ്രകാരം..

..

Building permit ന്റെ ഒപ്പം നീക്കം ചെയ്യാവുന്ന മണ്ണിന്റെ അളവ് കൂടി നിശ്ചയിച്ചു തരും..Engineering wing ന്റെ ശുപാര്‍ശ യില്‍ building permit കൊടുക്കുന്ന ഓഫീസര്‍ (സെക്രട്ടറി/മുന്‍സിപ്പല്‍ engineer)..

..

KMCC rules .കേരള minior Mineral rules ലും അതിനുള്ള ഭേദഗതി വരുത്തിയിട്ടുണ്ട് ..

(Rule 14 ല്‍)

 

Building permit...District geology pass എന്നിവ നേടിയതിന് ശേഷം ആണ് മണ്ണ് നീക്കം ചെയതത് ന്ന് കരുതുന്നു

..

1. താങ്കളുടെ plot ന്റെ lateral support നഷ്ടപ്പെട്ട തിന് പകരം retaining wall കെട്ടി ബലം കൊടുക്കേണ്ടത്‌ ഉണ്ട്

..

(Panchayat/മുനിസിപ്പാലിറ്റി കൊടുത്ത permit ല്‍ അത് കൂടി ഉണ്ടോ ന്ന് ഉറപ്പ് വരുത്തുക)

..

ഇല്ലെങ്കില്‍ നേരെ Panchayat/മുനിസിപ്പാലിറ്റി..office..LSGD District office and state director എന്നിവടങ്ങളില്‍ പരാതി കൊടുക്കുക

.

 മണ്ണ് നീക്കി തുടങ്ങുന്ന സമയത്ത് തന്നെ munsif കോടതി മുഖേന ഒരു injunction കൊടുക്കേണ്ട കാര്യം ആയിരുന്നു..

..

2. മണ്ണ് നീക്കിയത് കൊണ്ട്‌ നാശനഷ്ടങ്ങള്‍ ഉണ്ടായി എങ്കിൽ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹത ഉണ്ട്

അതിനുള്ള വിദഗ്ധരുടെ കമ്മിറ്റി ഉണ്ട് ഓരോ LSG (Panchayat/മുനിസിപ്പാലിറ്റി/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) ന് കള്‍ക്കും വേണ്ടി..

ആ സമിതി യില്‍ ഹര്‍ജി കൊടുക്കാം..LSG secretary മുഖേന..