പുഴ അരികിൽ സ്ഥാലം വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..

പുഴയുടെ കരയിൽ നിന്നും എത്ര മീറ്റർ വിട്ടിട്ട് ആണ് പുതിയ വീട് വെക്കാൻ കഴിയുക പുഴ അരികിൽ സ്ഥാലം വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..

CRZ ൽ ഉൾപ്പെടുന്ന പുഴയോരമാണെങ്കിൽ Crz Notification,2011 പ്രകാരം പുഴയുടെ വേലിയേറ്റ രേഖ (HTL) യിൽ നിന്നും 100 മീറ്റർ കര ഭാഗത്തേക്ക്‌ (Land ward side) ദൂര പരിധി പാലിക്കണം.

Crz Notification,2019 പ്രകാരം 50 മീറ്ററോ പുഴയുടെ വീതിയോ ഏതാണോ കുറവ് അത്രയും ദൂരം പാലിക്കണം.

2019 ലെ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും Crz പ്ലാൻ പൂർത്തിയാകാത്തതിനാൽ 2011 ലെ നിയമ പ്രകാരമുള്ള ദൂര പരിധിയാണ് നിലവിൽ നിർണയിച്ചു നടപ്പാക്കുന്നത്.

നഗരസഭ (വികസിത മേഖല ), പഞ്ചായത്ത്‌ ( അവികസിത മേഖല ) തുടങ്ങിയ വിധത്തിൽ

Crz ൽ തന്നെ വിവിധ കാറ്റഗറികളും നിയന്ത്രണങ്ങളും (ഉദാ: Crz |, Crz ||, Crz ||| ...) നിലവിലുണ്ട്.

സംസ്ഥാന, ജില്ലാ തല കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി (KCZMA ) ആണ് Crz clearance അനുവദിച്ചു തരേണ്ടത്.

പുഴ Crz ൽ ഉൾപ്പെടുന്നുണ്ടോ എന്നതടക്കമുള്ള CRZ ഉമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അതാതു ജില്ലാ ടൗൺ പ്ലാനറുടെ ഓഫീസിൽ നിന്നോ KCZMA ഓഫീസിൽ നിന്നോ അറിയാവുന്നതാണ്...

 

CRZ ബാധകമല്ലാത്ത പുഴ അരുവി തോട് എങ്കിൽ നിങ്ങളുടെ plot ന്റെ അതിര്‍ത്തിയില്‍ നിന്നും 1 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ദൂരം ഒഴിവാക്കി വീടു നിര്‍മ്മിക്കാം..building permit വാങ്ങിക്കുക ആദ്യം തന്നെ panchayat/മുനിസിപ്പല്‍ ഓഫീസില്‍ നിന്നും

..

CRZ ബാധ്യത ഉള്ള പുഴയോരത്ത് നിലവില്‍ പുഴയുടെ വീതി..100 മീറ്റര്‍ എന്താണോ കുറവ് അത് വിട്ടു മാത്രം വീടു നിര്‍മ്മിക്കാം

2018 ലെ notification പ്രകാരമുള്ള CRZ plans റെഡി ആയിട്ട് വരുന്നതേ ഉള്ളൂ

..

അതുവരെ നിലവിലെ മാപ്പ് ആണ്‌ പ്രസക്തമായതു...ഈ മാപ്പു അതാത് ജില്ലാ ആസ്ഥാനത്ത് ഉള്ള Town planning office ല്‍ പരിശോധന ക്ക് കിട്ടും..

..

എന്നാലും വേറെ plot ഇല്ല എങ്കില്‍ 1500 sq feet വരെയുള്ള വീട് നിര്‍മ്മിച്ചു താമസിച്ചാൽ താല്‍ക്കാലിക residential certificate കിട്ടും..

അത് വെച്ച് ആ വീട്ടിനും അതിന്റെ ഉടമയുടെ കുടുംബത്തിനും ആവശ്യമായ civic amenities like electric connection..ration card voters list ല്‍ പേര്‍..gas connection ഒക്കെ ലഭിക്കും

..

വീട്ടിന്റെ നികുതി 3 ഇരട്ടി കൊടുക്കേണ്ടി വരും ന്ന് മാത്രം..