Complaint against Illegal Construction

കോഴിക്കോട് ജില്ലയിൽ ഫറോക്ക് നഗരസഭയിലെ ഫറോക്ക് വില്ലേജിലെ സർവ്വേ നമ്പർ1x9/2B ൽപ്പെട്ട സ്ഥലത്ത് എ4-13035/4x7/16-17 പെർമിറ്റ് നമ്പറിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടം നിർമ്മിച്ചു വരുന്നതാണ്.താഴെപറയുന്ന ചട്ടലം ഘനങ്ങൾ നടത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

1 നിർദ്ദിഷ്ട പദ്ധതി തീരദേശ നിയന്ത്രണ മേഖല മാനദണ്ഡങ്ങൾ ലംഘിക്കുന്നു ണ്ട്.പുഴയുടെ 100മീറ്ററിനുള്ളിൽ നിർമ്മാണം നടത്തിയിട്ടുണ്ട്.ഇത് CRZ മാനദണ്ഡ ങ്ങൾ ലംഘിക്കുന്നു,

2 പാരിസ്ഥിതിക അനുമതി വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് എല്ലാ നിർമാണ ങ്ങളും നിർത്തണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്റ്റേറ്റ് എൻവ യോൺമെന്റൽ ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റി(എസ്ഐഎഎഎ)സ്റ്റോപ്പ്മെ മ്മോ നൽകിയിട്ടുള്ളതാണ്.

3 ദേശീയ വന്യജീവി ബോർഡിൽ നിന്ന് അനുമതി നേടിയിട്ടില്ല.

4 സംരക്ഷിത കടലുണ്ടി-വള്ളിക്കുന്നു കമ്മ്യൂണിറ്റിയുടെ 10കിലോമീറ്ററിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ നിരോധിച്ചിട്ടുള്ളതാണ്, സംരക്ഷിത കടലുണ്ടി കമ്മ്യൂ ണിറ്റി റിസർവിൽ നിന്ന് 3.5 കിലോമീറ്റർ ആകാശ അകലത്തിലും 8.1 കിലോമീറ്റർ റോഡ് ദൂരത്തിലും ആണ് ടി.ആഡംബര പാർപ്പിട പദ്ധതി നിർമിക്കുന്നത്.നിർമ്മാ ണം പൂർത്തിയാകുമ്പോൾ 87 മീറ്റർ ഉയരമുള്ള സമുച്ചയം കടലുണ്ടി റിസർവിലെ പക്ഷിസങ്കേതത്തിലേക്ക് പറക്കുന്ന ദേശാടന പക്ഷികളുടെ പറക്കൽ പാതയ്ക്കും, ആവാസ വ്യവസ്ഥയ്ക്കും തടസ്സമാകുന്നതാണ്.കമ്മ്യൂണിറ്റി റിസർവിന്റെ പരിസ്ഥി തി വ്യവസ്ഥയെ പൂർണ്ണമായും നശിപ്പിക്കുന്നതുമാണ്.

5 തണ്ണീർത്തട സംരക്ഷണ നിയമം,കെ.എം.ബി.ആർ-1999 ചട്ടം എന്നിവ ലംഘിച്ചാ ണ് നിർമ്മാണം നടക്കുന്നത്.

6 എസ്ഐഎഎഎ നൽകിയ എൻവയോൺമെൻറൽ ക്ലിയറൻസിൽ നിർദ്ദേശിത പദ്ധതിയുടെ 10 കിലോമീറ്ററിനുള്ളിൽ സംരക്ഷിത പ്രദേശത്തെക്കുറിച്ച് പരാമർശ മില്ലാത്തതാണ്. വസ്തുതകൾ മറച്ചുവെച്ചാണ് സ്റ്റേറ്റ് അതോറിറ്റിയിൽ നിന്ന് (എ. ഐ.എ.എ) പരിസ്ഥിതി അനുമതി നേടിയിട്ടുള്ളത്.

7 സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ പരിധിയിലുള്ള എല്ലാ റെസി ഡൻ ഷ്യൽ പ്രോജക്ടുകൾക്കും ദേശീയ വന്യജീവി ബോർഡിന്റെ അനുമതി നേട- ണമെന്നു സുപ്രീം കോടതി ഉത്മരവുള്ളതാണ്.

8 കമ്മ്യൂണിറ്റി റിസർവ് പരാമർശിക്കാതെയും ദേശീയ വന്യജീവി ബോർഡിൽ നിന്ന് 

പെർമിറ്റ് നേടാതെയുമാണ് കെട്ടിടംപണിയുന്നത്. ആയതിനാൽ അടിയന്തിര നടപ ടിയെടുക്കണമെന്നു അപേക്ഷിക്കുന്നു.