CRZ സോണിൽ ഉള്ള ഭൂമിയിൽ വീട് പണിയുന്നതിനുള്ള പെർമിഷൻ എങ്ങനെ കിട്ടും.

CRZ Notification, 2011(2019ന്റെ crz മാപ്പ് പൂർത്തിയാവാത്തതുകൊണ്ട് 2011 ആണ് നിലവിൽ ബാധകമാക്കുന്നത്) പ്രകാരം വിവിധ കാറ്റഗറികൾ ഉണ്ട്. അതിൽ പഞ്ചായത്ത്‌ CRZ||| ആണ് വരിക. ഇവിടെ നദികളുട വേലിയേറ്റ രേഖ (HTL) യിൽ നിന്നും സാധാരണ കെട്ടിടങ്ങൾക്ക് 100 മീറ്റർ ദൂരപരിധിയിൽ നിർമാണ അനുമതി ലഭിക്കില്ല (2019 ൽ ഇത് 50 മീറ്റർ ആയി കുറച്ചിട്ടുണ്ട്)

നഗര സഭകൾ CRZ|| ൽ വരും ഇവിടെ നിശ്ചിത ദൂര പരിധിയുണ്ടെങ്കിലും 1991 ഫെബ്രുവരി 19 നു നിലവിലുള്ള കെട്ടിടങ്ങളുടെ കര ഭാഗത്തു (Land Ward Side) ദൂര പരിധിയില്ലാതെ നിർമാണ അനുമതി (Crz/Kczma Clearance ) ലഭിക്കും.

Crz ൽ Kczma Clearance ഇല്ലാതെ പഞ്ചായത്ത്‌, നഗര സഭകൾ കെട്ടിട നിർമാണ അനുമതി നൽകാൻ പാടില്ല.