വിഴിഞ്ഞം തുറമുഖം (ഹാർബർ) മത്സ്യ ബന്ധന തുറമുഖം നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയർ വകുപ്പ്
കമലേശ്വരം,
മണക്കാട്, തിരുവനന്തപുരം-695009
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തുറമുഖം (ഹാർബർ) മത്സ്യ ബന്ധന തുറമുഖം നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
1) പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ എസ്റ്റിമേറ്റ് കോപ്പിയുടെ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
a, എസ്റ്റിമേറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ച് തരണം
b, DPR ൽ ഉൾപ്പെട്ട സ്കെച്ചുകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം
2) പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെൻറ് ഷെഡ്യൂൾ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
3) പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
4) മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻറെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും, ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
5) മത്സ്യബന്ധന തുറമുഖം, (ഹാർബർ) ടെൻഡർ ഓപ്പൺ ചെയ്ത നിർമ്മാണ പ്രവർത്തിയുടെ, തീയ്യതിയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നിൽക്കണം
6) മത്സ്യബന്ധന തുറമുഖം,(ഹാർബർ) ടെൻഡർ ഓപ്പൺ ചെയ്ത പത്ര പരസ്യത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
7 ) ആകെ കിട്ടിയ ടെൻഡർ കളുടെ എണ്ണത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
8 ) മത്സ്യബന്ധന തുറമുഖം, (ഹാർബർ) ,വീതി, നീളം, എത്ര അടി ഉയരം, കെട്ടിടത്തിൻറെ സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം
9) ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ചാണ്, മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന്, ഭരണ അനുമതി ലഭിച്ചതിൻറെ പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
10) മത്സ്യബന്ധന തുറമുഖം (ഹാർബർ) നിർമ്മാണ പ്രവർത്തിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകളും, സാക്ഷ്യപ്പെടുത്തി നൽകണം
11) മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ (മെഷർമെൻറ് ബുക്കിൻറെ) സമ്പൂർണമായ വ്യക്തമായ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
12 ) മത്സ്യബന്ധന തുറമുഖം,(ഹാർബർ,) നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ,പേരും മേൽവിലാസവും ഫോൺ നമ്പറും
ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം
13 ) മത്സ്യബന്ധന തുറമുഖം,(ഹാർബർ) നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
14) മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
15, മേൽ മത്സ്യബന്ധന തുറമുഖം, (ഹാർബർ) ഏത് ജിയോ പ്രകാരം ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്ന് തെളിയിക്കുന്ന GO യുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം
16) വിഴിഞം പദ്ധതിയുടെ മൊത്തം ചിലവെത്ര പൂർണ്ണ വിവരം സാക്ഷ്യപ്പെടുത്തി നൽകുക
17) സർക്കാർ മുതൽ മുടക്കെത്ര പൂർണ്ണവിവരം സാക്ഷ്യപ്പെടുത്തി നൽകുക
18) അദാനിയുടെ മുടക്കെ ത്ര പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകുക
19) മൊത്തം എത്ര ഏക്കർ സ്ഥലം സർക്കാർ ജനങ്ങളിൽ നിന്നും ഒഴിപ്പിച്ചെടുത്തു.
ആയതിന് എത്ര തുക ഭൂമി വിട്ടു നൽകിയവർക്ക് കൊടുത്തു. ? അവർക്ക് ന്യായമായ തുക ലഭിച്ചുവോ, പൂർണ്ണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകുക
20) അദാനിക്ക് സർക്കാർ നൽകിയ ഭൂമി പണയം വെച്ച് അദാനി എത്ര രൂപ ലോൺ എടുത്തിട്ടുണ്ട് ? ലോൺ കൊടുത്തത് ഏതൊക്കെ ബാങ്കുകൾ ?
പദ്ധതി പൂർത്തീകരിക്കേണ്ട കാലാവധി തീർന്നിട്ടും കരാർ കാലഹരണപ്പെട്ടിട്ടും കരാർ ലംഘനത്തിന് എന്ത് നടപടി സ്വീകരിച്ചു എന്നതിന്റെ പൂർണ്ണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകുക
21) അദാനിയുമായി ഉണ്ടാക്കിയ കരാർ അവസാനിച്ച സ്ഥിതിക്ക് പുതിയ കമ്പനികൾക്ക് കരാറിൽ ഏർപ്പെടാൻ അവസരം ഒരുക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകുക
22) വീഞ്ഞം പദ്ധതിയുമായി,തൊഴിലും കിടപ്പാടവും നഷ്ടപ്പെട്ട മൽസ്യ തൊഴിലാളികൾക്ക് പുനരധിവാസം പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ പൂർണ്ണമായി വിവരം സാക്ഷ്യപ്പെടുത്തി നൽകുക
23) വീഞ്ഞം പദ്ധതിയുടെ ഭാഗമായി,6000 കോടിയുടെ വില വരുന്ന ഭൂമി ഇടപാടിന്റെ സി.ഐ.ജി, വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകുക
24) 2015 മുതൽ 2022 ഇതുവരെ മന്ത്രിസഭ യോഗത്തിൽ വിഴിഞ്ഞം പദ്ധതിക്കായി എടുത്ത തീരുമാനങ്ങളുടെ പൂരമായ വിവരം ലഭ്യമാക്കുക സാക്ഷ്യപ്പെടുത്തി നൽകുക
വിവരങ്ങൾ മാതൃഭാഷയിൽ തരേണ്ടതാണ്
അപേക്ഷകന്റെ പേര്
സ്ഥലം:
തീയതി: