സ്ട്രക്ച്ചറൽ എൻജിനീയറിങ്

റ്റൊരാളുടെ സാങ്കേതിക കാർമികത്വത്തിൽ പുരോഗമിക്കുന്ന സൈറ്റിൽ വലിഞ്ഞു കയറിച്ചെല്ലുക, അഭിപ്രായം വിളമ്പുക എന്നൊക്കെ പറയുന്നത് പ്രൊഫഷണൽ മര്യാദകൾക്ക് നിരക്കുന്ന  കാര്യമല്ല.

പക്ഷെ ഇവിടെ ആ പ്രശ്നം ഇല്ല.

കാരണം എവിടെനിന്നോ ഒരു പ്ലാൻ ഉണ്ടാക്കിച്ചു, ഏതോ മറ്റൊരാളെക്കൊണ്ട് ത്രീഡിയും ഉണ്ടാക്കിച്ചു മുന്നേറുന്ന ഒരു ജോലിയാണത്.

ആളും നാഥനും ഇല്ല എന്നർത്ഥം.

അങ്ങനെ സൈറ്റിൽ പോയപ്പോഴാണ് നേരത്തേ പറഞ്ഞ ഫ്രയിമിങ്ങിന്റെ അഭാവം ഞാൻ നേരിൽ കാണുന്നത്.

സിറ്റൗട്ടിലേയും, ബാൽക്കണിയിലെയും തൂണുകളെ ചുവരുമായി ബന്ധിപ്പിക്കുന്ന ഒരു ബീം പോലും ആ വീട്ടിൽ ഇല്ല. തൂണുകൾ നേരെ സ്ളാബിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

അങ്ങേയറ്റം അരക്ഷിതം, അശാസ്ത്രീയം,  തകർന്നു വീഴാത്തത് ദൈവകാരുണ്യം കൊണ്ടാണെന്നു പറയാം. എന്നാൽ ഇനി തകർന്നു വീഴില്ല എന്നുള്ളതിനു യാതൊരു ഗ്യാരണ്ടിയും ഇല്ല.

എന്നാൽ ഇത്തരം ഫ്രയിമിങ് ഇല്ലാത്ത വീടുകളും നിലനിൽക്കുന്നുണ്ടല്ലോ എന്നൊരു മറുചോദ്യം വരാം. 

നിന്നേക്കാം. പക്ഷെ കെട്ടിടത്തിന്റെ ആയുസ്സു കുറവാകും. പത്തോ അമ്പതോ കൊല്ലം നിൽക്കേണ്ട കെട്ടിടം പകുതി ആയുസ്സു എത്തുമ്പോഴേക്കും വിള്ളലുകളും പൊട്ടലുകളും കാരണം ജീർണ്ണാവസ്ഥയിൽ എത്തും. 

എന്തായാലും കോൺട്രാക്ടറെ വിളിപ്പിച്ചു.

" ത്രീഡിയിൽ കണ്ടതുപോലെ ചെയ്തതാണ് " അയാൾ കൈമലർത്തി.

ത്രീഡിക്കാരന് ആളുപോയി.

" എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ല. ഞാൻ ത്രീഡി വരയ്ക്കാൻ പഠിച്ചിട്ടേ ഉള്ളൂ " 

ഉസ്താദ് ഫ്ലാറ്റ് ..

സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും കേരളത്തിലെ വലിയൊരളവു വീടുകളുടെയും സ്ട്രക്ച്ചറൽ എൻജിനീയറിങ് തീരുമാനിക്കുന്നത് ഇന്ന് ത്രീഡിക്കാരാണ്.

വീടുകളുടെ ഭംഗി കൂട്ടാനായി ഇവർ ആദ്യം ചെയ്യുന്നത് ബീമുകൾ ഒഴിവാക്കുന്നതാണ്. അതുപോലെ അശാസ്ത്രീയമായ കാന്റിലിവറുകളും ഇഷ്ടംപോലെ കാണാം.

അല്ലെങ്കിൽ ത്രീഡിയിൽ കാണിക്കുന്ന   ബീമുകൾക്ക് നാമമാത്രമായ കനം മാത്രമേ ഇവർ കാണിക്കൂ.

കാരണം അവർക്കു ആകെ വേണ്ടത് ഭംഗിയാണ്, കയ്യടിയാണ്.

എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.

ഒരു ബീമിന്റെ കനം നിശ്ചയിക്കുന്നത് സങ്കീർണ്ണമായ അനേകം കാൽക്കുലേഷനുകൾക്ക് ശേഷമാണ്, ആവണം. 

 അതുപോലെ ഒരു കെട്ടിടത്തിലെ എല്ലാ ബീമുകൾക്കു മുകളിലും ചുവർ വേണം എന്ന് യാതൊരു നിർബ്ബന്ധവും ഇല്ല. മേൽപ്പറഞ്ഞ ഫ്രയിമിങ്ങിനു വേണ്ടിയും ചിലപ്പോൾ ബീം നിർമ്മിക്കേണ്ടിവരും.

ത്രീഡി ചെയ്യുന്നവർ ഭാവനാസമ്പന്നരാണ്, കലാകാരന്മാരാണ്.

എന്നാൽ കല അല്ല എൻജിനീയറിങ്.

" നക്ഷത്രങ്ങളേ, നിങ്ങൾ ഭൂമിയിലോട്ടിറങ്ങി വരിക " എന്ന് മാനത്തു  നോക്കി കവിക്ക് പാടാം.

അതുകേട്ടു ഏതെങ്കിലും നക്ഷത്രം എങ്ങാൻ ഭൂമിയിലേക്ക്  വന്നാലുള്ള പൊല്ലാപ്പുകൾ ഒന്നും കവിക്ക് ചിന്തിക്കേണ്ട കാര്യമില്ല.

അതുപോലെയാണ് ഇതും.

ഏതു കെട്ടിടം തകർന്നു വീണാലും നാം പഴി ചാരുന്നത് കോൺട്രാക്ടറെ ആയിരിക്കും.

എന്നാൽ ഒരു കോൺട്രാക്ടർ മൂലം ഒരു കെട്ടിടം തകരുന്നതിനേക്കാൾ എത്രയോ അധികമാണ് എൻജിനീയറിങ് പിഴവ് മൂലം ഒരു കെട്ടിടം തകരാനുള്ള സാധ്യത, വിശേഷിച്ചും നമ്മുടെ കേരളത്തിൽ.

അതിനാൽ വീടുകളുടെ രൂപകൽപ്പനയിലും, നിർമ്മാണവേളയിലും പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തുക.

 Illumination ,Facade, facelift എന്നിവക്ക് 3D & Cad കാരെ കടത്തിവെട്ടാൻ ഇപ്പോൾ Qualified Architect കളും പാടുപെടുന്നുണ്ട്. Structural Stability യെകുറിച്ച് ആർക്കും സംശയം ഇല്ല. Architect വരക്കുന്ന Priliminary drawing നു ശേഷം Priliminary Structural design ചെയ്തതിനു ശേഷം മാത്രമേ Architect working drawings client കൾക്ക് കൊടുത്തിരുന്നൊള്ളൂ.