ശുദ്ധമല്ലാത്ത കുടി വെള്ളം - പരാതി
പ്രേഷിതൻ
കെ.ജെ.പീറ്റർ,
കിഴവന, M4 / 99,
ഇന്ദിരാനഗർ
കടവന്ത്ര,കൊച്ചി
682020.
സ്വീകർത്താവ്
ജില്ലാ മെഡിക്കൽ ഓഫീസർ,
എറണാകുളം.
വിഷയം : ശുദ്ധമല്ലാത്ത കുടി വെള്ളം - പരാതി
സർ
കഴിഞ്ഞ 2 ആഴ്ചയിൽ അധികമായി ഞാൻ താമസിക്കുന്ന കടവന്ത്ര ഇന്ദിരാ നഗർ കോളനിയിൽ എന്റേതടക്കമുള്ള ചില വീടുകളിൽ K W A യിൽ ലഭിക്കുന്ന കുടിവെള്ളത്തിന് കടുത്ത ഉപ്പു രസം അനുഭവപ്പെട്ടിരുന്നു. സോപ് ശരിക്കു പതയു ന്നുമില്ലായിരുന്നു. വാട്ടർ ഫിൽ റ്ററിൽ നിന്നുമുള്ള വെള്ളം കുടിക്കാൻ ഉപയോഗി ച്ചിരുന്നതുകൊണ്ട് ആദ്യം പ്രശ്നം അവഗണിച്ചു. പക്ഷെ 6 -1 -25 മുതൽ വീട്ടിലെ 3 അംഗങ്ങൾക്ക് ചെറിയ തോതിൽ വയറിളക്കവും ഛർദ്ദിയും ഉണ്ടായി. മരുന്ന് വാങ്ങി രോഗം ഭേദം ആയെ ങ്കിലും പാചകത്തിനും കുടിക്കാനും വെള്ളം പുറമെ നിന്നും വാങ്ങിക്കേണ്ടി വന്നു. സബ് ടാങ്കുകളിലും O H ടാങ്കിലും ഉണ്ടായിരുന്ന 3500 ലിറ്ററോളം വെള്ളം പുറത്തു കളഞ്ഞു ടാങ്ക് വൃത്തിയാക്കി. 9-1 -25 ലും 10 -1-25 ലും വെള്ളം പരിശോധനക്കായി നെട്ടൂരിൽ ഉള്ള സർക്കാർ ലാബിലും മറ്റൊരു സ്വകാര്യ ലാബിലും പരിശോധനക്ക് നൽകി. വെള്ളത്തിന്റെ ഉറവിടം K W A എന്ന് രേഖപ്പെടുത്താതെ വേണമെന്ന് സർക്കാർ സ്ഥാപനത്തിൽ നിന്നും ആവശ്യപ്പെട്ടതുകൊണ്ട്, ടാ ങ്കർ വെള്ളം എന്ന് രേഖപ്പെടുത്തിയാണ് അവിടെ കൊടുത്തത്. 2 സ്ഥലത്തുനിന്നും ലഭിച്ച രേഖ കൾ പ്രകാരം വെള്ളം ഉപയോഗയോഗ്യമല്ല. തുടർന്നു വിഷയം കോളനി വാസികളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉപ്പുരസം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചു. മറ്റൊരു വീട്ടിലെ 3 അംഗങ്ങൾക്ക് ചർദ്ദിൽ ഉണ്ടായതായും അറിയിച്ചു.കോളനിയിലെ പല വീടുകളിലും രണ്ടു അംഗങ്ങൾ മാത്രമെ ഉള്ളു. കൂടാതെ O H ടാങ്കിന്റെ കപാ സിറ്റി കൂടുതൽ ആയതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ലൈനിലൂടെ വന്ന മലിന ജലം ആർക്കുംകുടിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടായിരിക്കണം ആരും ഈ കാര്യം അറിയാത്തത്. തുടർന്നു, വിഷയം വാട്ടർ അഥോറിറ്റി യുടെ വൈറ്റില ഓഫീസിൽ അറിയിച്ചു. കനത്ത വേ ലിയേറ്റം മൂലം എവിടെയെങ്കിലും വിതരണ പൈപ്പിലൂടെ ഉപ്പുവെള്ളം കയറിക്കാണുമെന്നും പരിശോധിക്കാമെന്നും A E പറഞ്ഞു.2 ദിവസം കഴിഞ്ഞു ഉപ്പുരസം മാറി ക്ളോറിന്റെ അളവ് കൂടിയതായി മനസിലായി. തുടർന്നു ഒരാഴ്ച പ്രശ്നം ഇല്ലായിരുന്നു. ഇന്നലെ ( 19 -1- 25 ) മുതൽ വീണ്ടും ചെറിയ തോതിൽ ഉപ്പുരസം ഉണ്ട്.
കോളനിയിലും പരിസരങ്ങളിലും കുടി വെള്ളംവിതരണം ചെയ്യുന്നത് പള്ളിമുക്കിലെ ഓഫീസിന്റെ പരിധിയിൽ നിന്നാണെന്ന് അറിയുന്നു.അതുകൊണ്ടു കുടി വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണമെന്നും അതി നാവശ്യമായ നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകി കോളറ പോലുള്ള രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. S/d
കടവന്ത്ര കെ. ജെ. പീറ്റർ
20 1 25