കോൺക്രിറ്റ് ചെയ്ത് കഴിഞ്ഞാൽ

ultratech പോലുള്ള Cement ഉപയോഗിച്ച് കോൺക്രിറ്റ് ചെയ്ത് കഴിഞ്ഞാൽ ഒന്നുകിൽ കോൺക്രീറ്റ് കഴിഞ്ഞ് 1 മണിക്കൂർ ഇടവെട്ട് വെള്ളം spray ചെയ്ത് കൊടുക്കണം അല്ലങ്കിൽ ടാർപോളിൻ ഉപയോഗിച്ച് മൂടി ഇടണം

അൾട്രാടെക് നല്ല സിമന്റ് ആണ്. പക്ഷേ നന്നായി വെള്ളം കെട്ടി നിർത്തണം.... വെള്ളം കെട്ടി നിർത്തിയില്ലങ്കിൽ വിരിവ് ഉണ്ടാകും.......

കോൺക്രീറ്റ് വെള്ളം കുടിക്കില്ല എങ്കിലും Concrete ചെയ്തു കഴിഞ്ഞ് കോൺക്രീറ്റിൽ ചേർത്ത ജലം Hydration ഉണ്ടാക്കുന്ന അമിത ചൂട് അടുത്ത ദിവസം curing തുടങ്ങുന്നതുവരെ ബാഷ്പീകരിച്ചു പോകാതിരിക്കാൻ പ്ലാസ്റ്റിക് Sheet ഇട്ട് cover ചെയ്യുകയും പിന്നീടുള്ള മൂന്നു നാലു ദിവസങ്ങളിൽ കോൺക്രീറ്റിൽ hydration തുടരുന്നതുമൂലം ഉണ്ടാകുന്ന അധിക ചൂടിനെ നിയന്ത്രിക്കുവാനും ആണ് Bund കെട്ടി curing തുടരേണ്ടതും വിള്ള ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നല്ലത് .ഇപ്പോൾ കിട്ടുന്ന Blended cement എങ്കിൽ 14 ദിവസവും Curing തുടരണം. Cement OPC എങ്കിൽ Curing 7 ദിവസമായി കുറക്കാം. PPC ക്ക് മിനിമം 10 ദിവസം curing വേണ്ടി വരും.

Article Details

Article ID:
558
Category:
Date added:
2022-11-25 10:05:07
Rating :