വീട്ടിലേക്ക് വെള്ളം കയറുന്നത്

HRMP No : 1030/2021

Kerala State Human Rights  commission

Thiruvananthapuram

 06/03/23

വീട്ടിലേക്ക് വെള്ളം കയറുന്നത് പഞ്ചായത്ത് തടയാത്തത് 

ആശ്ചര്യകരം :  മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : മഴക്കാലത്ത് തൊട്ടടുത്ത പാടത്തിൽ വെള്ളം കയറുമ്പോൾ സമീപമുള്ള വീട്ടിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് പറയുന്ന ഗ്രാമപഞ്ചായത്ത് വെള്ളം ഒഴുകിയെത്താനുള്ള സാധ്യത ഇല്ലാതാക്കാത്തത് ആശ്ചര്യകരമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.  

     ശാസ്ത്രീയമായ രീതിയിൽ കാന നിർമ്മിച്ച് പരാതിക്കാരനായ തൃശ്ശൂർ കോൽക്കുന്ന് മാളിയേക്കൽ  ഹൗസിൽ തോമസിന്റെ വീട്ടിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള സാധ്യത പൂർണ്ണമായി തടയാൻ മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്  നിർദ്ദേശം നൽകണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.

     മാളിയേക്കൽ - പീച്ചാനിപ്പാടം റോഡ് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.  ദീർഘകാലമായി പരാതിക്കാരൻ ഇതേ ആവശ്യവുമായി അധികൃതരെ സമീപിക്കുകയാണെങ്കിലും ഫലമുണ്ടായിട്ടില്ല. 

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission