അടുത്ത പത്തു വർഷത്തിനുള്ളിൽ ഇടുക്കി ഡാം തകരാൻ യാതൊരു സാധ്യതയും ഇല്ല എന്ന് കെ സ് ഇ ബി

അടുത്ത പത്തു വർഷത്തിനുള്ളിൽ ഇടുക്കി ഡാം  തകരാൻ യാതൊരു സാധ്യതയും ഇല്ല എന്ന്  കെ സ് ഇ ബി

മുല്ലപെരിയാർ ഡാം  കെ എസ് ഇ ബി  യുടെ ഉത്തരവാദിത്തം അല്ല എന്നും, എന്നാൽ ഇടുക്കി ഡാം  കെ എസ്  ഇ ബി യുടെ  അധീനതയിൽ ആണെന്നും ഇടുക്കി ഡാം  സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്നും . അടിയന്തിര രക്ഷാ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും കെ എസ്  ഇ ബി.

https://rtidata.anticorruptionteam.org/index.php/disaster-management/kerala/regarding-mullaperiyar-dam/rtis/reports-regarding-mullapperiyar-orand-idukki-reservoirs-orand-reservoirs-downstream

അടുത്ത പത്തു വർഷത്തിനുള്ളിൽ ഇടുക്കി ഡാം  തകരാൻ യാതൊരു സാധ്യതയും ഇല്ല എന്നും കെ സ് ഇ ബി വ്യക്തമാക്കി.

എന്നാൽ, ഈ പഠനങ്ങൾ ഒന്നും സമീപ വർഷങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്തിട്ടില്ല എന്നും പറയുന്നു.

അപകട മേഖലകൾ സംബന്ധിച്ച വിവരങ്ങൾ റെവന്യൂ വകുപ്പ് അധികാരികളെ അറിയിച്ചിട്ടുണ്ട് എന്നും കെ എസ്  ഇ ബി അറിയിച്ചു.

എന്നാൽ,കെ എസ്  ഇ ബി പ്രസിദ്ധീകരിച്ച എമർജൻസി ആക്ഷൻ പ്ലാൻ, അണക്കെട്ട്  തകർന്നാൽ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ മാത്രമാണെന്നും, ഡാമിന്റെ സുരക്ഷയോ അപകടാവസ്ഥയോ സംബന്ധിച്ച് വിവരിക്കുന്നില്ല , എന്നും

 മുല്ലപെരിയാർ അണക്കെട്ടിനെ സംബന്ധിച്ച പഠനം ഇല്ലാതെ ഇടുക്കി അണക്കെട്ടിന്റെ സുരക്ഷാ സംബന്ധിച്ച പഠനം അപൂര്വമാണെന്നും, മുല്ലപ്പെരിയാർ ഡാം  തകർന്നാൽ, ഇടുക്കി ഡാമിലേക്ക് ഒഴുകി എത്താൻ സാധ്യതയുള്ള ജലപ്രവാഹത്തെ കൂടി കണക്കിലെടുക്കണം എന്നും

അത് പോലെ തന്നെ, കാലാവസ്ഥാ മാറ്റം കണക്കിലെടുക്കാതെയുള്ള പഠനവും അപൂർണ്ണമാണ്. അതിനാൽ പുതിയ പഠനം അടിയന്തിരമായി നടത്തണം എന്നും


 അടിയന്തിര ദുരന്ത നിവാരണം സംബന്ധിച്ച്, സൂചിപ്പിച്ചിട്ടുള്ള റിപ്പോർട്ട്, നിലവിലെ കെ. എസ്  ഇ ബി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്നും. പഴയ വെബ് സൈറ്റിൽ ഉണ്ടായിരുന്ന റിപ്പോർട്ടിൽ, (https://old.kseb.in/index.php?option=com_jdownloads&task=download.send&id=18150&catid=3&m=0&lang=en) ദുരന്തം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ വിവരിക്കാത്തതിനാൽ , പ്രസ്തുത റിപ്പോർട്ട് സമഗ്രമല്ല എന്നും

അത് പോലെ തന്നെ, ഇടുക്കി അണക്കെട്ട് ഏതെങ്കിലും തകർന്നാൽ, അതിനു താഴെയുള്ള അണക്കെട്ടുകൾക്ക് എന്ത് സംഭവിക്കും എന്നത് കണക്കിലെടുത്തിട്ടില്ല എന്നതും പരിഗണിക്കുമ്പോൾ കെ എസ്  ഇ ബി തയാറാക്കിയ റിപ്പോർട്ട് വിശ്വാസ യോഗമല്ല എന്നും

കേന്ദ്ര ജല കമ്മീഷന്റെ Dam Rehabilitation and  Improvement Project (DRIP)   (https://damsafety.cwc.gov.in/ecm-includes/PDFs/Guidelines_for_Selecting_and_Accommodating_the_Inflow_Design_Floods_for_Dams.pdf പേജ് 60 )മോഡൽ പ്രകാരം ഇന്ത്യയിലെ ഏറ്റവും അപകടകരമായ നാളത്തെ അണക്കെട്ടാണ് ചെറുതൊണി  അണക്കെട്ടു എന്നും.

അണക്കെട്ടിന്റെ ഉടമസ്ഥനെ കൊണ്ട് തന്നെ, അണക്കെട്ട് മൂലം ഉണ്ടാകാൻ സാധ്യത ഉള്ള ദുരിതങ്ങളെക്കുറിച്ചു റിപ്പോർട്ട് ഉണ്ടാക്കുന്നത്, കുറുക്കനെ കൊണ്ട്, കോഴിക്കൂടിനു വേണ്ട സുരക്ഷയെക്കുറിച്ചു റിപ്പോർട്ട് ഉണ്ടാക്കുന്നത് പോലെ ആണ് എന്നും, അതിനാൽ നിഷ്പക്ഷ ഏജൻസി യെ കൊണ്ട് റിപ്പോർട്ട് തയാറാക്കണം എന്നും


അത് പോലെ തന്നെ, ടയർ 1 റിപ്പോർട്ട് മാത്രമേ തയാറാക്കിയിട്ടുള്ളൂ എന്നാൽ, ടയർ 2 , ടയർ 3 റിപ്പോർട്ട് കൂടി അടിയന്തിരമായി തയാറാക്കണം എന്നും

അത് പോലെ തന്നെ, റെവന്യൂ അധികാരികളെ അറിയിച്ചിട്ടുള്ള  അപകട മേഖല സംബന്ധിച്ച വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കണമെന്നും. വേണ്ട അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും മാസ്റ്റർ പ്ലാനുകളിൽ വേണ്ട മാറ്റം വരുത്തണമെന്നും, അപകട മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും, അപകടം കുറക്കുവാൻ ആവശ്യമായ രീതിയിൽ ജല നിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണമെന്നും


അത് വരെ ജലനിരപ്പ് കുറഞ്ഞ നിലയിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്ക് അപേക്ഷ നൽകും എന്ന് ഡൊമിനിക് സൈമൺ അറിയിച്ചു.