പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ മൗലിക അവകാശങ്ങളും അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് പാലിക്കേണ്ട നടപടി ക്രമങ്ങളെ പറ്റിയും

പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ മൗലിക അവകാശങ്ങളും അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് പാലിക്കേണ്ട നടപടി ക്രമങ്ങളെ പറ്റിയും നിങ്ങൾക്ക് അറിയാമോ ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ  ലും .       എന്ന കേസിൽ സുപ്രീംകോടതിയുടെ വിധിയിലും ആണ് ഇതിനെ പറ്റി പറയുന്നത്.
  ()         
ഇന്ത്യയിൽ പണ്ട് മുതൽ നടന്നു വന്ന് കൊണ്ടിരിക്കുന്ന കസ്റ്റഡി പീഡനങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും , മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ആദ്യം നമ്മൾ മനസ്സിലാക്കണം .
     �   
സ്വന്തം മകനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരു പോലീസുകാരൻ വന്ന് വിളിച്ചപ്പോൾ ആ അമ്മ ഒട്ടും സംശയിച്ചില്ല . പരിചയമുള്ളവരാണ് പോരാത്തതിന് വേഗം തന്നെ വിട്ടയക്കാം എന്നും പറഞ്ഞു .  കാരനായ മകൻ പിന്നീട് തിരിച്ചു വരാത്തതിനാൽ ദിവസങ്ങളോളം പലയിടങ്ങളിലും ആ അമ്മ  അന്വേഷിച്ചു . എന്നാൽ പിന്നീട് ആ അമ്മ കാണുന്നത് റയിൽവേ ട്രാക്കിൽ കയ്യാമം വെച്ച് മരിച്ചു കിടക്കുന്ന സ്വന്തം മകനെ ആണ്.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥന്മാരുടെ കൈകളാൽ മാരകമായ മുറിവുകൾ ഏറ്റു വാങ്ങി തല്ലി ചതക്കപ്പെട്ട കൊലചെയ്യപ്പെട്ട സ്വന്തം മകന് നീതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിലേക്ക് സ്വന്തം ഭാഷയിലും കൈപ്പട യിലും ഒരു കത്ത് അയച്ചു.
ഈ കത്തിനെ   പ്രകാരം സുപ്രീം കോടതി സ്വുമേദ്യ ഒരു റിട്ട് ഹർജിയായി പരിഗണിക്കുകയും ചെയ്തു.
തുടർന്ന് ഒറീസ സർക്കാരിനോട് നഷ്ടപരിഹാരം കൊടുക്കുവാൻ (   � ) സുപ്രീം കോടതി ഉത്തരവിട്ടു.
തുടർന്നും ഇന്ത്യയിൽ കസ്റ്റഡി പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംഭവിച്ചു കൊണ്ടിരുന്നു .
അധികം താമസിയാതെ തന്നെ ദിലീപ് കുമാർ ബസു എന്ന സാമൂഹിക പ്രവർത്തകൻ സുപ്രീം കോടതിയിലേക്ക് മറ്റൊരു കത്തയച്ചു . ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം നടന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി പീഡനങ്ങളെ കുറിച്ച് അന്വേഷിക്കണം എന്നും , അതിനായി ഒരു പ്രത്യേക നിയമ നിർമ്മാണം നടത്തണം എന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്ത് അയച്ചത് .
ആ കത്തും ഒരു    ആയി സുപ്രീം കോടതി പരിഗണിക്കുകയും ചെയ്തു .
അതെ തുടർന്നാണ് വളരെ പ്രസിദ്ധമായ ..         എന്ന ചരിത്ര പ്രധാനമായ ഒരു വിധി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .
ഇന്ത്യയിലെ പോലീസ് രാജിന് അറുതിവരുത്തിയ - ലെ സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധിയ്ക്ക് കാരണക്കാരനായ വ്യക്തി. ഒരേസമയം കൽക്കട്ട ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും അഭിഭാഷകനായിരുന്നു അദ്ദേഹം. പിൽക്കാലത്ത് ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെടുകയുണ്ടായി.അസോസിയേഷൻ ഓഫ് റിട്ടയേഡ് ജഡ്ജസിന്റെ സ്ഥാപകൻ കൂടിയായിരുന്നു.-ൽ ഏഷ്യൻ ഹ്യൂമൻ റൈറ്റ് കമ്മീഷന്റെ ഇന്റർനാഷണൽ ഒബ്സർവർ ആയി അദ്ദേഹം ശ്രീലങ്കയിൽ ട്രയൽ കോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട് .
 ൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയം അദ്ദേഹം വെസ്റ്റ് ബംഗാളിൽ ലീഗൽ എയ്ഡ് സർവീസസ് ചെയർമാൻ കൂടിയായിരുന്നു. ആ സമയം അന്നത്തെ ടെലിഗ്രാഫിക് ന്യൂസ് പേപ്പറിൽ വന്ന ഏതാനും കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ച് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സുപ്രീംകോടതിക്ക് ഒരു കത്തയക്കുകയുണ്ടായി. പ്രസ്തുത കത്ത് ഒരു പൊതുതാൽപര്യ ഹർജി ആയി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അതേസമയം തന്നെ അശോക് കുമാർ ജോഹരി എന്ന വ്യക്തി, അലിഗഡുകാരനായ മഹേഷ് ബിഹാരി എന്ന ഒരു മനുഷ്യന്റെ കസ്റ്റഡി മരണത്തെപ്പറ്റി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തു. സുപ്രീംകോടതി ഇതിനു സ്വമേധയാ കേസെടുക്കുകയും രാജ്യപ്രധാനമായ വിഷയമായതു കൊണ്ട് ഒരു പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നാഷണൽ ലോ കമ്മീഷനും നോട്ടീസ് അയക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ ഏതു വിധത്തിലാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് എന്നതായിരുന്നു അതിലെ പ്രധാന ചോദ്യം. സാധാരണക്കാരായ ജനങ്ങൾക്ക് പോലീസിൽ നിന്നും അപകടമോ ഭീതിയോ നേരിടേണ്ടി വരുന്നുണ്ടോ എന്നും കോടതി അന്വേഷിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ സുപ്രീംകോടതി തന്നെ ഇതിൽ നിയമനിർമാണം നടത്തണമെന്ന് മറുപടിയിൽ ആവശ്യപ്പെടുകയുമുണ്ടായി.
സുപ്രീം കോടതി ഇന്ത്യയിൽ ഇനി നടന്നേക്കാൻ സാധ്യതയുള്ള എല്ലാ കസ്റ്റഡി മരണങ്ങളെയും കസ്റ്റഡി പീടങ്ങളെയും ഇല്ലായ്മ ചെയ്യുവാൻ ഒരു നിയമ നിർമ്മാണം നടത്തി . അതിന് ശേഷം   ഗൈഡലൈൻസ് എന്നാണ് ഇത് അറിയപ്പെടുന്നത് .
ഇതിൽ പറയുന്നത് ഒരാൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അയാൾക്ക് എന്തൊക്കെ അവകാശങ്ങൾ ഉണ്ട് എന്നാണ് .
 ഗൈഡ്ലൈൻസ് ആണ് അന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത് .
. പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ പേര് വിവരങ്ങൾ മാത്രമല്ല അയാളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ പേരും ഔദ്യോഗിക പദവിയും വ്യക്തമായി പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അതാത് പോലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ചോദ്യം ചെയ്യുന്ന ഉദ്യോസ്ഥന്റെ വിവരങ്ങളും പ്രസ്തുത രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
. അറസ്റ്റ് ചെയ്യുന്ന സമയത്ത് അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ ഒരു മെമ്മോ തയ്യാറാക്കേണ്ടതാണ് ഈ മെമ്മോയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് രണ്ട് സാക്ഷികൾ ഒപ്പിടണം എന്നത് നിർബന്ധമാണ് . അതിൽ ഒരു സാക്ഷി അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ കുടുംബാംഗം, സുഹൃത്ത് അല്ലെങ്കിൽ പ്രദേശത്തെ മാന്യനായ ഒരു വ്യക്തിയോ ആയിരിക്കണം അറസ്റ്റ് ചെയ്ത തീയതിയും സമയവും കൃത്യമായി കാണിച്ചിരിക്കണം.
. മെമ്മോയിൽ ഒപ്പിടുന്ന സാക്ഷികൾ അഥവാ അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ബന്ധുവോ അടുത്ത സുഹൃത്തോ അല്ലെങ്കിൽ അറസ്റ്റിന്റെ വിവരവും അറസ്റ്റ് ചെയ്യപ്പെട്ടയാളെ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നുള്ള വിവരവും അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തിനെയൊ ബന്ധുവിനേയൊ എത്രയും വേഗം അറിയിച്ചിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിലും നിക്ഷിപ്തം ആകുന്നു.
. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ബന്ധുവോ സുഹൃത്തോ ആ ജില്ലക്കോ നഗരത്തിനോ പുറത്താണെങ്കിൽ അറസ്റ്റ് വിവരം അറസ്റ്റ് ചെയ്യപ്പെട്ടയാളിന്റെ ജില്ലയിലെ അല്ലെങ്കിൽ നഗരത്തിലെ നിയമ സഹായ സംഘടനയെ അറിയിച്ചിരിക്കണം. അതല്ലെങ്കിൽ അവിടത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരിക്കണം. അറസ്റ്റിനുശേഷം  മുതൽ  മണിക്കൂർ സമയത്തിനുള്ളിൽ പാലിച്ചിരിക്കേണ്ട ഈ ഉത്തരവാദിത്വം പോലീസിൽ നിക്ഷിപ്തമായിരുന്നു.
. അറസ്റ്റ് ചെയ്യപ്പെട്ടയാൾക്ക് തന്റെ ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറസ്റ്റിനെക്കുറിച്ചുള്ള വിവരം ധരിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നുള്ളത് പോലീസ് അയാളെ വ്യക്തമായി പറഞ്ഞ് ധരിപ്പിക്കേണ്ടതാണ്. ഇത് പോലീസിന്റെ ഉത്തരവാദിത്വമാണ്.
. അറസ്റ്റ് ചെയ്യപ്പെട്ട ആളെ തടവിൽ സൂക്ഷിക്കുന്ന സ്ഥലത്ത് ഒരു ഡയറി നിർബന്ധമായും ഉണ്ടായിരിക്കണം. ആ ഡയറിയിൽ അറസ്റ്റിനെ കുറിച്ചുള്ള വിവരം ആരെയാണ് അറിയിച്ചത് എന്നും അറിയിച്ച സമയവും രേഖപ്പെടുത്തേണ്ടതാണ്. മാത്രമല്ല വിവരമറിയിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളും, അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങളും ഈ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കണം.
. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ശാരീരിക പരിശോധന നടത്തി ഒരു ഇൻസ്പെക്ഷൻ മെമ്മോ തയ്യാറാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. പ്രസ്തുത മെമ്മോയിൽ ഗുരുതരമായതോ ഗുരുതരമല്ലാത്തതോ ആയ മുറിവുകൾ എന്തെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ശരീരത്തിലുണ്ടെങ്കിൽ അത് രേഖപ്പെടുത്തണം.മെമ്മോയിൽ പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യപ്പെട്ടയാളും ഒപ്പിട്ടിരിക്കണം. മെമ്മോയുടെ ഒരു കോപ്പി അറസ്റ്റ് ചെയ്യപ്പെട്ടയാൾക്ക് നൽകിയിരിക്കണം.
. ഓരോ  മണിക്കൂർ കൂടുമ്പോളും അറസ്റ്റ് ചെയ്യപ്പെട്ടയാളെ ഒരു അംഗീകൃത മെഡിക്കൽ ഡോക്ടറെക്കൊണ്ട് പരിധോധിപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച രേഖകൾ പോലീസ് സൂക്ഷിക്കുകയും വേണം.
. അറസ്റ്റ് മെമ്മോ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അയച്ച് കൊടുക്കണം.
. അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നയാൾക്ക് പോലീസ് ചോദ്യം ചെയ്യുന്ന അവസരത്തിൽ തനിക്കിഷ്ടപ്പെട്ട ഒരു അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് അവകാശപ്പെടാനുള്ള അവകാശമുണ്ട്. എന്നാൽ ചോദ്യം ചെയ്യുന്ന മുഴുവൻ സമയവും അഭിഭാഷകന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് നിർബന്ധിക്കാൻ പാടില്ല.
. ഇന്ത്യയിലെ എല്ലാ സംസഥാനങ്ങളുടെ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും പോലീസ് കൺട്രോൾ റൂ ഉണ്ടായിരിക്കണം. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താൽ അറസ്റ്റ് വിവരവും അയാളെ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി  മണിക്കൂറിനുള്ളിൽ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതും അത് അവിടത്തെ നോട്ടീസ് ബോർഡിൽ പൊതുജനങ്ങൾക്ക് വായിക്കാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതുമാണ്.
ഈ ഗൈഡ് ലൈൻസിനൊടൊപ്പം കാലാകാലങ്ങളിൽ കോടതികൾ നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന പോലീസുദ്യോഗസ്ഥർ വകുപ്പുതല നടപടി നേരിടേണ്ടി വരുന്നതിനോടൊപ്പം ക്രിമിനൽ നിയമ നടപടികളും, കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടി വരും.
     -
. പോലീസ് നിങ്ങളെ ചോദ്യം ചെയ്യലിനെ വിളിപ്പിച്ചിരിക്കുന്നത് എന്തിനാണ് എന്നറിയുവാൻ നിങ്ങൾക്ക് അവകാശമുണ്ട്.
. നിങ്ങൾ എന്തു ചെയ്തു എന്നാണ് പോലീസ് കരുതുന്നത് എന്ന് അറിയുവാനുള്ള അവകാശം നിങ്ങൾക്കുണ്ട്.
. സ്വയം അപരാധിയാകുന്ന തരത്തിലുള്ള ഉത്തരങ്ങൾ പറയാതിരിക്കുന്നതിന് നിങ്ങൾക്ക് അവകാശമുണ്ട് . എന്നാൽ നിങ്ങളുടെ പേര് മേൽവിലാസം മുതലായ വിവരങ്ങൾ കൃത്യമായി നൽകേണ്ടതാണ്.
. പോലീസ് നിങ്ങളെ ചോദ്യം ചെയ്യുകയാണെങ്കിൽ ഒരു അഭിഭാഷകന്റെ സാന്നിധ്യം നിങ്ങളുടെ അവകാശമാണ് . ഏറ്റവും അടുത്തുള്ള നിയമസമിതിയിൽ നിന്നും നിങ്ങൾക്ക് സൗജന്യ നിയമസേവനം തേടാവുന്നതാണ്.
     
. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒരു അഭിഭാഷകന്റെ സേവനത്തിനുള്ള അവകാശം.  () ,   
. സെക്ഷൻ   അനുസരിച്ചുള്ള അറസ്റ്റ് മെമ്മോ തയ്യാറാക്കലും ആയതിൽമേൽ ഒരു മജിസ്ട്രേട്ടിന്റെ സൂക്ഷ്മപരിശോധനയും .
. അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ കാരണങ്ങൾ അറിയുന്നതിനുള്ള അവകാശവും ജാമ്യം ലഭിക്കുന്നതിനുള്ള അവകാശം , സെക്ഷൻ  
. അറസ്റ്റ് ചെയ്യപ്പെട്ട വിവരവും തടങ്കൽ പാർപ്പിച്ചിട്ടുള്ള സ്ഥലവും ഏതെങ്കിലും ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ അഥവാ അറസ്റ്റ് ചെയ്യപ്പെട്ട ആൾ നാമനിർദേശം ചെയ്യുന്ന ഒരാളെ അറിയിക്കുന്നതിനുള്ള അവകാശം ,   
. അറസ്റ്റ് ചെയ്യുന്ന ഉടനെ ഒരു  രജിസ്റ്റേഡ് മെഡിക്കൽ ഓഫീസർ അതല്ലെങ്കിൽ വനിതയാണ് കുറ്റാരോപിത എങ്കിൽ ഒരു വനിതാ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ മുഖേനയുള്ള വൈദ്യ പരിശോധനയ്ക്കുള്ള അവകാശം.   
. സ്വയം അപരാധിയായി സമ്മതിക്കുന്ന തരത്തിലുള്ള ഉത്തരങ്ങൾ പറയാതിരിക്കുന്നതിനുള്ള അവകാശം ,  ().
. യാത്രയ്ക്കുള്ള സമയം കൂടാതെ  മണിക്കൂറിനുള്ളിൽ ഒരു മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്നതിനുള്ള അവകാശം.
 ഇനി എപ്പോഴെങ്കിലും പോലീസ് നിങ്ങളെ    പാലിക്കാതെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ , നിങ്ങൾക്ക് ആ പോലീസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കംപ്ലൈൻ്റ് അതോറിറ്റിയിൽ വകുപ്പ് തല നടപെടി എടുക്കുന്നതിനും ( വകുപ്പ് തല നടപടി എന്നാല് ഉദ്യോഗസ്ഥന്മാരുടെ പ്രമോഷൻ തടയൽ , സാലറി ഇൻക്രിമെൻ്റ് തടയൽ , തരം താഴ്ത്തുന്ന തരത്തിലുള്ള ജോലി ട്രാൻസ്ഫർ , വേണമെങ്കിൽ ഉദ്യോഗസ്ഥനെ പിരിച്ചു വിടാനുള്ള ശുപാർശയും പോലീസ് കംപ്ലൈൻ്റ് അഥോറിറ്റി ക്ക് ചെയ്യാവുന്നതാണ് ) ,      പ്രകാരവും, ഫണ്ടമെൻ്റൽ റൈറ്റ്സ് ലങ്കിച്ചതിന് സിവിൽ കേസും കൊടുക്കാവുന്നതാണ് .
പോസ്റ്റിന്   കടപ്പാട്  നിയമപാഠം വാട്സ്ആപ്പ് ഗ്രൂപ്പ്