ആശുപത്രിയിലേക്കുള്ള റോഡ് തകർന്നു ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
HEMP No : 4644/23/TVM
തൈക്കാട് ആശുപത്രിയിലേക്കുള്ള റോഡ് തകർന്നു ;
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തുന്ന രോഗികൾ സ്ഥിരമായി ഉപയോഗിക്കുന്ന തമ്പാനൂർ കിഴക്കേ മേൽപ്പാലം മുതൽ ആശുപത്രിവരെയുള്ള തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താത്തതിനെതിരെ മനഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പ് (റോഡ്സ് )എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരും ഉപയോഗിക്കുന്ന റോഡാണ് ഇത്. 400 മീറ്റർ റോഡാണ് തകർന്ന് കിടക്കുന്നത്. അഡ്വ. ശ്രുതി.വി.കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് ഓഗസ്റ്റ് 1 ന് പരിഗണിക്കും.
പബ്ലിക് റിലേഷൻസ് ഓഫീസർ
07/07/2023
#KeralaStateHumanRightsCommission