മാലിന്യം നിക്ഷേപിക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പാർവതി പുത്തനാറിൽ
മാലിന്യം നിക്ഷേപിക്കുന്നത്
അന്വേഷിക്കണം:
മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം:   പാർവതി പുത്തനാറിൻെറ വള്ളക്കടവ് ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നഗരസഭാ സെക്രട്ടറി പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെ
ന്ന്   കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
വള്ളക്കടവ് ജംഗ്ഷനിലാണ്  പാർവതി പുത്തനാറിൽ  മാലിന്യങ്ങൾ നിറയുന്നത്. പാർവതി പുത്തനാറിൻെറ ഇരുകരകളിലും നിരവധിയാളുകൾ താമസിക്കുന്നുണ്ട്. വള്ളക്കടവ് ജംഗ്ഷനിൽ മൂക്കുപൊത്താതെ നടക്കാനാവില്ല. വള്ളക്കടവ് പഴയ പാലത്തിൻ്റെ അടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളും കുമിഞ്ഞുകൂടുന്നു. പാർവതി പുത്തനാറിൻെറ ഇരുകരകളിലും മാലിന്യം ചാക്കിൽ കെട്ടിയ നിലയിൽ നിക്ഷേപിക്കുന്നതും പതിവാണ്. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾ വ്യാപകമാവുമെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
പി.ആർ.ഒ.
3508/23
18/05/23