പൊട്ടി പറക്കുന്ന പഞ്ഞി സമീപവാസികൾക്ക് ഗുരുതരമായ ആസ്മാരോഗം ഉണ്ടാക്കുന്നതായി

Kerala State Human Rights commission

Thiruvananthapuram

14 /O2/2023

ചമ്പക്കട ജംഗ്ഷനിലെ പരുത്തി മരം മുറിക്കണം :

മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം : കൈതമുക്ക് – പേട്ട റോഡിൽ ചമ്പക്കട ജംഗ്ഷനിലുള്ള പരുത്തി മരം ഉയർത്തുന്ന ഭീഷണി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ.

     തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

     കാലപ്പഴക്കം കാരണം ഉൾവശം ദ്രവിച്ച നിലയിലാണ് മരം.  ചമ്പക്കട ജംഗ്ഷനിലെ വളവിൽ നിൽക്കുന്ന മരം വാഹനാപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.  ഇതിൽ നിന്ന് പൊട്ടി പറക്കുന്ന പഞ്ഞി സമീപവാസികൾക്ക് ഗുരുതരമായ ആസ്മാരോഗം ഉണ്ടാക്കുന്നതായി വയോധികയായ ലൈലാബീവി സമർപ്പിച്ച പരാതിയിൽ പറയുന്നു.  പരുത്തി മരത്തിനോട് ചേർന്നാണ് പരാതിക്കാരിയുടെ വീട്.  മരം മുറിച്ചു മാറ്റണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.  റസിഡൻസ് അസോസിയേഷനുകൾ ജില്ലാ കളക്ടർക്ക്  പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി അറിയിച്ചു.    

പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission