നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ : എല്ലാ ഫയലുകളും ഹാജരാക്കണം- മനുഷ്യാവകാശ കമ്മീഷൻ

Kerala State Human Rights  commission

Thiruvananthapuram

 2 3 /03/23

നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ :

എല്ലാ ഫയലുകളും ഹാജരാക്കണം-

മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ (ഗുരുവായൂർ) : കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതായി  ആരോപണം ഉയർന്ന ഇരുപതോളം കെട്ടിടങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ കൈയിലുള്ളത് ഒരേ ഒരു കെട്ടിടത്തിൻ്റെ നിർമ്മാണ അനുമതി സംബന്ധിച്ച ഫയൽ മാത്രം.

മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിക്ക് സമർപ്പിച്ച റിപോർട്ടിലാണ് 20 കെട്ടിടങ്ങളിൽ ഒരെണ്ണത്തിൻ്റെ ഫയൽ മാത്രമാണ് ലഭിച്ചതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചത്. 25 മുതൽ 30 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൻ്റെ രേഖകൾ കൈവശമില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഫയലുകളുടെ നിജസ്ഥിതി അറിയണമെന്നും  ബാക്കി ഫയലുകൾ ഹാജരാക്കാൻ ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നഗരകാര്യ വകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകി. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.

 ചട്ടം ലംഘിച്ച് നിർമ്മിച്ച 11 കെട്ടിടങ്ങൾ നഗരസഭ നേരിട്ട് പരിശോധിച്ചു. കെട്ടിടങ്ങൾക്ക് പാർക്കിംഗ് സൗകര്യമോ  മാലിന്യ സംസ്കരണ പ്ലാൻ്റും അഗ്നി സുരക്ഷാ സംവിധാനവും നിലവിലില്ലെന്ന് പരാതിക്കാരനായ പുന്നയൂർക്കുളം കലൂർ വീട്ടിൽ ശ്രീജിത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.തുടർ പരിശോധന നടത്തണമെന്നും പരാതിയിൽ വ്യക്തത വരണ മെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പി.ആർ ഒ

4003/22